Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaമെയ്ഡ് ഇൻ...

മെയ്ഡ് ഇൻ കേരള ബ്രാൻഡ്:  ജില്ലയിലെ ആദ്യ സർട്ടിഫിക്കറ്റ് നേടി എം.ആർ.എൽ. കുട്ടനാടൻ കോക്കനട്ട് ഓയിൽ

ആലപ്പുഴ: ജില്ലയിൽ ആദ്യമായി മെയ്ഡ് ഇൻ കേരള ബ്രാൻഡ് സർട്ടിഫിക്കറ്റിന് അർഹരായി എം.ആർ.എൽ. കുട്ടനാടൻ കോക്കനട്ട് ഓയിൽ. അന്താരാഷ്ട്ര സംരംഭക ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ എം.ആർ.എൽ. കുട്ടനാടൻ കോക്കനട്ട് ഓയിലിന് വ്യവസായ വാണീജ്യ വകുപ്പ് മന്ത്രി പി. രാജീവ് മെയ്ഡ് ഇൻ കേരള ബ്രാൻഡ് സർട്ടിഫിക്കറ്റ് നൽകി.

കേരളത്തില്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളും നല്‍കുന്ന സേവനങ്ങളും ആഗോള നിലവാരത്തിലെത്തിച്ച് രാജ്യാന്തര വിപണിയിലെ വിപണന സാധ്യത വര്‍ധിപ്പിച്ച് പൊതുവായ ഒരു ബ്രാന്‍ഡ് സൃഷ്ടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതിയാണ് കേരള ബ്രാന്‍ഡ്. ഉത്തരവാദിത്ത വ്യവസായമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നയമനുസരിച്ച് മികച്ച ഗുണനിലവാരം ഉറപ്പുവരുത്തി നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ക്കാണ് കേരള ബ്രാന്‍ഡ് നല്‍കുക. ഗുണനിവലാരം, ഉത്പാദനത്തിലെ മൂല്യങ്ങള്‍ എന്നിവ പരിഗണിച്ചാണ് കേരള ബ്രാന്‍ഡിംഗ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്.

ആലപ്പുഴ മുനിസിപ്പാലിറ്റി പരിധിയിലെ പുന്നമട കേന്ദ്രമാക്കിയാണ്
കുഞ്ഞുമോൾ മാത്യുവിൻ്റെ ഉടമസ്ഥതയിലുള്ള എം.ആർ.എൽ. കുട്ടനാടൻ കോക്കനട്ട് ഓയിൽ യൂണിറ്റിന്റെ പ്രവർത്തനം. വെളിച്ചെണ്ണയുടെ ഗുണനിലവാരത്തിൽ പ്രത്യേക ശ്രദ്ധ നൽകുന്ന മില്ലിൽ ശുദ്ധമായ റോസ്റ്റഡ് ഡബിൾ ഫിൽട്ടർഡ് വെളിച്ചെണ്ണ, ഹെർബൽ ഹെയർ ഓയിൽ എന്നിവ ഉത്പാദിപ്പിക്കുന്നു. മിൽ സന്ദർശിക്കുന്ന ഉപഭോക്താക്കൾക്ക് വെളിച്ചെണ്ണ ഉത്പാദനത്തിൻ്റെ ആരംഭം മുതൽ പാക്കിംഗ് വരെയുള്ള എല്ലാ പ്രക്രിയകളും നേരിൽ കണ്ടു മനസ്സിലാക്കാനും ഗുണനിലവാരം ഉറപ്പാക്കാനും സാധിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് വാട്സ്ആപ്പ് സ്റ്റാറ്റസിട്ട ഡിവൈഎസ്പിയോട് വിശദീകരണം തേടി

പാലക്കാട് : രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് വാട്സ്ആപ്പ് സ്റ്റാറ്റസിട്ട ആലത്തൂർ ഡിവൈഎസ്പി ആർ.മനോജ്‌ കുമാറിനോട്‌ വിശദീകരണം തേടി പാലക്കാട് എസ്പി. വിശദീകരണം തൃപ്തികരമല്ലെങ്കിൽ തുടർ നടപടി ഉണ്ടാകും .രാഷ്ട്രപതിയുടെ സന്ദർശനത്തിൽ ആചാര...

തോട്ടങ്ങളിൽ ലയങ്ങളുടെ ശോച്യാവസ്ഥ അടിയന്തിരമായി പരിഹരിച്ചില്ലെങ്കിൽ കർശന നടപടി:ലേബർ കമ്മിഷണർ

തിരുവനന്തപുരം : കാലവർഷത്തിനു മുന്നോടിയായി തന്നെ മഴ കനത്ത സാഹചര്യത്തിൽ ലയങ്ങളുടെ ശോച്യാവസ്ഥ അടയന്തിരമായി പരിഹരിക്കണമെന്നും വീഴ്ചവരുത്തുന്നവർക്കെതിരെ പ്രോസിക്യൂഷൻ അടക്കമുള്ള കർശന നടപടി സ്വീകരിക്കുമെന്നും ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.തോട്ടം തൊഴിലാളികളുടെ...
- Advertisment -

Most Popular

- Advertisement -