Tuesday, April 22, 2025
No menu items!

subscribe-youtube-channel

HomeNewsരഞ്ജിത് ഇന്ത്യ...

രഞ്ജിത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരൻ : ആരോപണത്തിന്റെ പേരിൽ കേസെടുക്കാനാകില്ല : മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം : ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ കേസെടുക്കാനാകില്ലെന്ന് മന്ത്രി സജി ചെറിയാന്‍. രഞ്ജിത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണെന്നും രേഖാമൂലം പരാതി തന്നാൽ മാത്രമേ കേസെടുക്കാൻ പറ്റു എന്നും മന്ത്രി പറഞ്ഞു.

രഞ്ജിത്തിനെതിരായ ആരോപണത്തിൽ അദ്ദേഹം തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. ആരെങ്കിലും ഒരു ആരോപണം പറഞ്ഞാൽ കേസെടുക്കാനാകില്ല. പരാതിയുണ്ടെങ്കിൽ രേഖാമൂലം തന്നാൽ ശക്തമായ നടപടിയെടുക്കും.മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഒരു രാഷ്ട്രീയ തീരുമാനത്തിൻ്റെ ഭാ​ഗമായാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന പദവി രഞ്ജിത്ത് നിർവഹിക്കുന്നത്. പാർട്ടിയാണ് അദ്ദേഹത്തെ മാറ്റിനിർത്തണമോയെന്ന കാര്യം തീരുമാനിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഖാദിയില്‍ 30 ശതമാനം റിബേറ്റ്

ആലപ്പുഴ: ഖാദിയില്‍ 30 ശതമാനം റിബേറ്റ്. മുഹറത്തോടനുബന്ധിച്ച് ജൂലൈ 15 വരെ (അവധി ദിവസമായ 14 ഒഴികെ) പ്രവര്‍ത്തി ദിവസങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം പ്രത്യേക ഗവണ്‍മെന്റ് റിബേറ്റ് ഉണ്ടാകും. കേരള...

യുവാവിനെ നാലംഗ സംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ചു: കാറും തകർത്തു

തിരുവല്ല:കുറ്റപ്പുഴക്ക് സമീപം കാറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ നാലംഗ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു.  തൃശ്ശൂർ മണ്ണുത്തി തത്ത്യാലിക്കൽ ശരത് ( 23 ) നാണ് മർദ്ദനമേറ്റത്. ഇയാൾ സഞ്ചരിച്ച...
- Advertisment -

Most Popular

- Advertisement -