Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsKottayamപ്രകൃതി സംരക്ഷണത്തിന്...

പ്രകൃതി സംരക്ഷണത്തിന് സുസ്ഥിര പദ്ധതികൾ ആവിഷ്‌ക്കരിച്ച് ഓർത്തഡോക്സ്‌ സഭ

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി  സഭയുടെ പരിസ്ഥിതി കമ്മിഷന്റെ ആഭിമുഖ്യത്തിൽ  ദേവലോകം കാതോലിക്കേറ്റ് അരമനയിൽ  “സുസ്ഥിര പരിസ്ഥിതി പദ്ധതികൾ”  പരിസ്ഥിതി കമ്മീഷൻ പ്രസിഡന്റ് ഡോ. ജോസഫ് മാർ ദിവന്നാസിയോസ് ഉദ്ഘാടനം ചെയ്തു. ശലഭോദ്യാനം, ഫലദായകമായ എൺപതിലധികം നാട്ടുമരങ്ങളുടെ തോട്ടം എന്നിവക്ക് രൂപം നൽകി.

അരമന ക്യാമ്പസിലെ മുഴുവൻ മരങ്ങളുടെയും മലയാളം – ഇംഗ്ലീഷ് , ശാസ്ത്ര നാമങ്ങൾ രേഖപ്പെടുത്തിയ ബോർഡിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ മരത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയാം. പരുമല സെമിനാരിയിലും സമാനമായ പദ്ധതികൾ പുരോഗമിച്ച് വരുന്നു.

പ്രമുഖ പരിസ്ഥിതി സംഘടനയായ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസാണ് പദ്ധതിയ്ക്കാവശ്യമായ സാങ്കേതിക സഹായം നൽകിയിട്ടുള്ളത്. വൈസ് പ്രസിഡൻറ് ഫാ. തോമസ് ജോർജ്, ദേവലോകം അരമന മാനേജർ യാക്കോബ് റമ്പാൻ, സഭാ പി. ആർ. ഓ. ഫാ. മോഹൻ ജോസഫ്, ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസ് പ്രവർത്തക അനുപമ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രേഖ ഗുപ്തയ്ക്കെതിരായ ആക്രമണം : പ്രതി തയ്യാറെടുപ്പ് നടത്തിയിരുന്നെന്ന് കപിൽ മിസ്ര

ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തക്കെതിരായ ആക്രമണം പ്രൊഫഷണൽ കുറ്റകൃത്യം എന്ന് മന്ത്രി കപിൽ മിസ്ര. പ്രതി രാജേഷ് കിംജി പ്രൊഫഷണൽ കുറ്റവാളിയാണെന്നും കള്ളക്കടത്ത്, വധശ്രമം ഉൾപ്പടെ 9 കേസുകളിൽ മുൻപ്...

കൊച്ചിയിൽ രണ്ടിടത്ത് വൻ തീപിടിത്തം

കൊച്ചി : കൊച്ചിയിൽ രണ്ടിടത്ത് വൻ തീപിടിത്തം.സൗത്ത് റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തെ ആക്രി ഗോഡൗണിലുണ്ടായ തീപ്പിടിത്തം റെയില്‍വേ ട്രാക്കിന് സമീപത്തേക്കും പടർന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. അഗ്‌നിബാധയെത്തുടര്‍ന്ന്, ഗോഡൗണിലുണ്ടായിരുന്ന 12 ഗ്യാസ്...
- Advertisment -

Most Popular

- Advertisement -