Sunday, April 19, 2026
No menu items!

subscribe-youtube-channel

HomeNewsചലച്ചിത്രരംഗത്തെ വിവാദം...

ചലച്ചിത്രരംഗത്തെ വിവാദം :  പുതുമുഖങ്ങളും ഓണചിത്രങ്ങളുടെ അണിയറ പ്രവർത്തകരും ഏറെ ആശങ്കയിൽ

പത്തനംതിട്ട : മലയാള ചലച്ചിത്രരംഗത്ത് വിവാദങ്ങൾ കത്തിപ്പടരുമ്പോൾ പുതുമുഖങ്ങളും ഓണചിത്രങ്ങളുടെ അണിയറ പ്രവർത്തകരും ഏറെ ആശങ്കയിൽ. ഏറെ ആഗ്രഹിച്ചും, കഠിന പരിശമത്തിലൂടെയും ഓണക്കാലം ലക്ഷ്യമിട്ട്  ചിത്രീകരണം പൂർത്തിയാക്കിയ, തൻ്റെ പുതിയ സിനിമയെ വിവാദങ്ങൾ ദോഷകരമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് ഫിലിം ക്രിട്ടിക്സ് അവാർഡ് ജേതാവ് കൂടിയായ അനു പുരുഷോത്ത്

തൻ്റെ ആദ്യ ചിത്രമായ “പച്ചത്തപ്പിന് ” ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയും, ദേശീയ തലത്തിൽ പ്രത്യേക ജൂറി പരാമർശത്തിലൂടെയും ശ്രദ്ധേയനായ പുതുമുഖ സംവിധായകനാണ് ഇലന്തൂർ സ്വദേശി അനുപുരുഷോത്ത്.

മധ്യതിരുവിതാംകൂറിൻ്റെ തനത് കലാരൂപമായ പടയണിയെ ആസ്പദമാക്കി നിർമ്മിച്ചതും ഏറെ കലാമൂല്യമുള്ളതുമായ “പച്ചത്തപ്പിന് ”   തീയേറ്ററുകൾ ലഭിച്ചിരുന്നില്ല.  കൊമേഴ്സ്യൽ സിനിമ എടുക്കുക എന്ന ലക്ഷ്യത്തോടെ, കുടുംബസദസുകളെ ലക്ഷ്യമിട്ട്, അനു പുരുഷോത്തം സംവിധാനം ചെയ്ത “സൂപ്പർ ജിമ്നി ” എന്ന സിനിമ ഓണത്തോടനുബന്ധിച്ച് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുമ്പോഴാണ് സിനിമ മേഖലയെ ആകെ പിടിച്ചുലച്ച് വിവാദങ്ങൾ കത്തിപ്പടരുന്നത്.

ഇപ്പോൾ ഉണ്ടായ വിവാദങ്ങൾ സിനിമ പ്രേക്ഷകർക്ക് അവമതിപ്പൂണ്ടാക്കുമോ എന്ന ആശങ്കയിലാണ് അനു പുരുഷോത്ത്.  സിനിമ മേഖലയെ ആകെ ബാധിക്കുന്ന വിവാദം ഏറെ ദൗർഭാഗ്യകരമാണെന്ന് സംവിധായകൻ പറഞ്ഞു. വിവാദങ്ങൾ വേഗത്തിൽ അവസാനിപ്പിക്കണം. പുതുമുഖങ്ങൾക്കും സ്ത്രീകൾക്കും സിനിമയിൽ സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം സിനിമ സംഘടനകളും സാംസ്കാരിക വകുപ്പും സർക്കാരും ചേർന്ന് ഒരുക്കണം.

പുതുമുഖ സംവിധായകരുടെ ചിത്രങ്ങൾക്ക് തീയേറ്റർ ലഭ്യമാക്കാൻ സാംസ്കാരിക വകുപ്പ് മുൻകൈയ്യെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗുരുവായൂരിൽ ഉത്സവക്കൊടിയേറ്റവും ആനയോട്ടവും ഇന്ന്

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രോത്സവം ഇന്ന് ആരംഭിക്കും .രാത്രി എട്ട് മണിക്കാണ് കൊടിയേറ്റ് നടക്കുക. ക്ഷേത്രതന്ത്രി ചേന്നാസ് ദിനേഷ് നമ്പൂതിരിപ്പാട് ക്ഷേത്രത്തിലെ സ്വർണക്കൊടി മരത്തിൽ സപ്തവർണക്കൊടിയേറ്റും. ഉത്സവത്തിന് ആരംഭം കുറിച്ചുകൊണ്ട് ആനയോട്ടവും ഇന്ന്...

ആഗോള അയ്യപ്പ സംഗമമെന്ന പേരിൽ  നൽകിയ തുക ദേവസ്വം ബോർഡ് തിരിച്ചു വാങ്ങണം: കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമമെന്ന പേരിൽ നടത്തിയത് ധൂർത്ത് ആണെന്നും അയ്യപ്പ സംഗമത്തിന് നൽകിയ തുക ദേവസ്വം ബോർഡ് തിരിച്ചു വാങ്ങണമെന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. ദേവസ്വം ബോർഡ് 8.22...
- Advertisment -

Most Popular

- Advertisement -