Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsAdoorലൈംഗിക അതിക്രമം: ...

ലൈംഗിക അതിക്രമം:  യുവാവിന് ഏഴ് വർഷം കഠിന തടവും 12000 രൂപ പിഴയും

അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗിക അതിക്രമം കാണിച്ച സംഭവത്തിൽ യുവാവിന് ഏഴ് വർഷം കഠിന തടവും 12000 രൂപ പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. ആലപ്പുഴ മാവേലിക്കര ചുനക്കര കോമല്ലൂർ കരിമുളയ്ക്കൽ അനിഴം വീട്ടിൽ എ.അരുൺ (21) നെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ടി.മഞ്ജിത്ത് ശിക്ഷിച്ചത്.

2023 ഒക്ടോബർ, നവംബർ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫോണിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നതായിരുന്നു കേസ്. പന്തളം എസ്എച്ച്ഒ പ്രജീഷ് അന്വേഷിച്ച കേസ് പന്തളം സബ് ഇൻസ്‌പെക്ടർ വി.വിനുവാണ് അന്വേഷണം പൂർത്തിയാക്കിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ പി.സ്മിതാ ജോൺ ഹാജരായി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അപ്പർകുട്ടനാട്ടിൽ കൃഷിനാശം നേരിട്ടവർക്കും വീട് നഷ്ടപ്പെട്ടവർക്കും അടിയന്തര ധനസഹായം നൽകണം:  കേരള കോൺഗ്രസ് (എം)

തിരുവല്ല : കാലവർഷക്കെടുതിയിൽ അപ്പർ കുട്ടനാട്ടിൽ കൃഷിനാശം നേരിട്ടവർക്കും വീട് നാശനഷ്ടം ഉണ്ടായവർക്കും വളർത്തു മൃഗങ്ങൾ അപായത്തിൽ പെട്ടവർക്കും അടിയന്തരമായി ദുരന്ത നിവാരണ നിധിയിൽ നിന്നും ധനസഹായം നൽകണമെന്ന് കേരള കോൺഗ്രസ് (എം)...

എം.സി.എ പ്രവേശനം

തിരുവനന്തപുരം : സംസ്ഥാനത്തിലെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (MCA Regular) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. മാത്തമാറ്റിക്സ്...
- Advertisment -

Most Popular

- Advertisement -