Monday, October 19, 2026
No menu items!

subscribe-youtube-channel

HomeAgricultureനാരങ്ങാനത്തെ കാർഷിക...

നാരങ്ങാനത്തെ കാർഷിക വിപണി ശ്രദ്ധേയമാകുന്നു

കോഴഞ്ചേരി : നാരങ്ങാനത്തെ കർഷകരുടെ ആത്മവിശ്വാസത്തെ
ഇടനിലക്കാരെ ഒഴിവാക്കി വിളകൾക്ക് ന്യായവില ഉറപ്പാക്കുന്ന  വി എഫ് പി  സി കെയുടെ വിപണി കർഷകർക്ക് കരുത്തേകുന്നു.

നൂറ്റാണ്ടുകളുടെ പ്രൗഡമായ കാർഷിക പാരമ്പര്യമാണ്, പത്തനംതിട്ടജില്ലയിലെ  നാരങ്ങാനം ഗ്രാമത്തിനുള്ളത്. പൊന്ന് വിളയിക്കുന്നമണ്ണാണ് നാരങ്ങാനത്തിൻ്റെ കാർഷികസമൃദ്ധിക്ക് ആധാരം. എന്നാൽ സമീപകാലത്തുണ്ടായകാലാവസ്ഥാ വ്യതിയാനവും, കാട്ടുപന്നി ആക്രമണവും, നാരങ്ങാനത്തെ കർഷകരേയും ഏറെ പ്രതികൂലമായിബാധിച്ചു

സമീപദേശങ്ങളിലെ കർഷകരെല്ലാം വ്യാപകമായികൃഷി ഉപേക്ഷിച്ചപ്പോഴും,.  നാരങ്ങാനത്തെകർഷകരുടെ കാർഷികാഭിമുഖ്യത്തിന് കുറവ് വന്നിട്ടില്ല.  പ്രതികൂല സാഹചര്യങ്ങളോട് പോരാടി ജയിക്കാൻ നാരങ്ങാനത്തെ കർഷകരെപ്രപ്തരാക്കുന്ന രഹസ്യം സ്വന്തം വി എഫ് പി സി കെ വിപണിയാണ്.
  
ഇടനിലക്കാരെ ഒഴിവാക്കി കർഷകന് ഉത്പ്പന്നങ്ങളുടെ ന്യായവില ലഭ്യമാക്കാൻ വിപണി സഹായിക്കുന്നുണ്ടെന്ന് മുൻഗ്രാമ പഞ്ചായത്ത്പ്രസിഡൻ്റ് മനോജ്കുമാർ പറഞ്ഞു

സമീപ പഞ്ചായത്തുകളിൽ നിന്നടക്കം നിരവധി ആളുകളും, ഹോട്ടൽവ്യാപാരികളും, സദ്യ കരാറുകാരുമടക്കമുള്ളവർ ഞായറാഴ്ച്ച കളിൽ വിപണിയിലെത്തി  കാർഷികഉത്പ്പന്നങ്ങൾ വാങ്ങി പോകുന്നുണ്ട്. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മുതൽ 3 മണിവരെയാണ് ലേലം നടക്കുന്നത്.
   
കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം പന്നിശല്ല്യവും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് കർഷകനായ റ്റി കെ ഏബ്രഹാംപറഞ്ഞു. ശനിയാഴ്ച്ചരാത്രി മാത്രം തൻ്റെകൃഷിയിടത്തിലെ നൂറ്മുട് പാവലും, അത്രതന്നെപടവലവും പന്നിനശിപ്പിച്ചതായും അദ്ദേഹംപറഞ്ഞു
.
നാരങ്ങാനം ഗ്രാമത്തിെലെ ഭൂരിപക്ഷം ആളുകളും കാർഷികവൃത്തിയെ ആശ്രയിക്കുന്നവരാണെന്നും, പന്നിശല്യം നിരവധിആളുകളുടെ ജീവിതം വഴിമുട്ടിച്ചതായും കർഷകനായ വേണു പറഞ്ഞു. നിത്യേന പന്നികൾകൂട്ടമായെത്തി കൃഷിനശിപ്പിക്കുന്ന സ്ഥിതിവിശേഷം ഉണ്ടെങ്കിലും,അവയുടെകണ്ണിൽപെടാതെ ലഭിക്കുന്നവിളവിന് വിപണിയിലൂടെ മികച്ചവില ലഭിക്കുന്നതാണ് ഈകാർഷിക ഗ്രാമത്തിൽ കൃഷി അന്യം നിന്ന് പോകാതെ നിലനിർത്താൻ ഇടയാക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്ഷേമ പെൻഷൻ തട്ടിപ്പ് : 373 ജീവനക്കാർക്കെതിരെ നടപടി

തിരുവനന്തപുരം : സംസ്ഥാനത്ത് അനധികൃതമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയ ആരോഗ്യവകുപ്പിലെ 373 ജീവനക്കാർക്കെതിരെ നടപടി. തട്ടിപ്പു നടത്തിയവരുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടു. 18 ശതമാനം പലിശ ഉള്‍പ്പെടെ തിരിച്ചുപിടിക്കാനും കര്‍ശനമായ വകുപ്പുതല നടപടി...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ വിശേഷപ്പെട്ട ദദ്ധ്യാന്നം വഴിപാട് ബുക്കിംഗ് ആരംഭിച്ചു

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ വിശേഷപ്പെട്ട ദദ്ധ്യാന്നം (തൈരുസാദം) വഴിപാട് ബുക്കിംഗ് ആരംഭിച്ചു. 2024 ഡിസംബർ 16 മുതൽ 2025 ജനുവരി 2 വരെയാണ് ദദ്ധ്യാന്നം വഴിപാട്  ഭക്തജനങ്ങൾക്ക് നടത്താവുന്നത്. ക്ഷേത്ര കൗണ്ടറിൽ 60/-രൂപ അടച്ച്...
- Advertisment -

Most Popular

- Advertisement -