Saturday, October 24, 2026
No menu items!

subscribe-youtube-channel

HomeNewsവിവാഹാലോചനയിലൂടെ പരിചയപ്പെട്ട്...

വിവാഹാലോചനയിലൂടെ പരിചയപ്പെട്ട് യുവതിയെ പീഡിപ്പിച്ച കേസിൽ 46 കാരൻ അറസ്റ്റിൽ

തിരുവല്ല : വിവാഹാലോചനയിലൂടെ പരിചയപ്പെട്ട്  യുവതിയെ പീഡിപ്പിച്ച കേസിൽ വള്ളംകുളം സ്വദേശിയായ 46 കാരൻ അറസ്റ്റിൽ. കൺസ്യൂമർഫെഡ് ചെങ്ങന്നൂർ ഷോപ്പ് മാനേജർ വള്ളംകുളം നന്ദനത്തിൽ വീട്ടൽ പി. സുമേഷ് (46) ആണ് അറസ്റ്റിലായത്.

ഭാര്യയുമായി വേർപിരിഞ്ഞു കഴിയുന്ന സുമേഷ് 2 വർഷം മുൻപാണ് യുവതിയെ പരിചയപ്പെടുന്നത്. ഭർത്താവ് മരിച്ച 2 കുട്ടികളുടെ മാതാവായ ഇവരെ വിവാഹമോചന കേസ് നടന്നു വരുന്ന കാര്യം പറഞ്ഞാണ് വിവാഹം താമസിപ്പിച്ചത്. മദ്യപിച്ച് യുവതിയുടെ വീട്ടിലെത്തിയിരുന്ന സുമേഷ് യുവതിയെ മർദ്ദിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസവും മദ്യപിച്ച് എത്തിയ സുമേഷ് യുവതിയെ ഉപദ്രവിക്കുകയും മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

തുടർന്ന് യുവതി  പൊലീസിൽ നൽകിയ പരാതിയിലാണ് ഇയാൾ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹിന്ദുമത പരിഷത്തിൻ്റെ പ്രസക്തി ഇക്കാലഘട്ടത്തിലും തുടരുന്നത് ആശാവഹമാണ്:  ഗവർണർ രാജേന്ദ്ര ആർലേക്കർ

ചെറുകോൽപ്പുഴ : 113 വർഷം മുൻപ് തുടക്കം കുറിച്ച ഹിന്ദുമത പരിഷത്തിൻ്റെ പ്രസക്തി ഇക്കാലഘട്ടത്തിലും തുടരുന്നത് ആശാവഹമെന്ന്  ഗവർണർ രാജേന്ദ്ര ആർലേക്കർ പറഞ്ഞു. പമ്പാ മണൽ പുറത്തെ വിദ്യാധിരാജ നഗറിൽ 113-മത് അയിരൂർ...

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത : 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്.  കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്. വ്യാഴാഴ്ച വരെ ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ...
- Advertisment -

Most Popular

- Advertisement -