Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherryസ്‌കൂളുകളില്‍ സബ്ജെക്ട്...

സ്‌കൂളുകളില്‍ സബ്ജെക്ട് മിനിമം ഈ വര്‍ഷം മുതല്‍ : മന്ത്രി വി. ശിവന്‍കുട്ടി

കോഴഞ്ചേരി : മികച്ച അക്കാദമികനിലവാരം ഉറപ്പുവരുത്തുന്നതിനായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ സബ്ജെക്ട് മിനിമം ഈ വര്‍ഷംമുതല്‍ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. കോഴഞ്ചേരി തെക്കേമല മാര്‍ ബസ്ഹാനനിയ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംസ്ഥാന അധ്യാപകദിനാചരണവും അധ്യാപക അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം എട്ടാം ക്ലാസ്സിലും 2025-26 അക്കാദമിക വര്‍ഷം എട്ട്, ഒന്‍പത് ക്ലാസുകളിലും 2026-27 അക്കാദമിക വര്‍ഷം എട്ട്, ഒന്‍പത്, 10 ക്ലാസുകളിലും സബ്ജെക്ട് മിനിമം നടപ്പാക്കും.

മികച്ച അധ്യാപകര്‍ക്കുള്ള അവാര്‍ഡ് വിതരണം, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക കലാസാഹിത്യവേദി അവാര്‍ഡ് വിതരണം, വിദ്യാരംഗം അധ്യാപക സാഹിത്യമത്സര വിജയികള്‍ക്കുള്ള സമ്മാനദാനം എന്നിവയും മന്ത്രി നിര്‍വഹിച്ചു.ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷയായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആറന്മുള വള്ളസദ്യയ്ക്ക് ഈ മാസം 21ന് തുടക്കം: ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിൽ

ആറന്മുള : തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് വിളിച്ച യോഗത്തില്‍ ആറന്മുള വള്ളസദ്യ വിജയകരമായി നടത്തുവാനുള്ള എല്ലാ ക്രമീകരണങ്ങളും തീരുമാനിക്കുകയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അതിനുള്ള നിര്‍ദ്ദേശങ്ങൾ നല്‍കിയതായും പള്ളിയോടസേവാസംഘം ഭാരവാഹികൾ അറിയിച്ചു . യോഗത്തില്‍ പള്ളിയോട സേവാസംഘം...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് : സി.പി.എം. നേതാവ് പി.ആര്‍. അരവിന്ദാക്ഷന് ജാമ്യം

കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ സിപിഎം നേതാവ് പി.ആർ.അരവിന്ദാക്ഷൻ ,ബാങ്ക് ജീവനക്കാരൻ സി.കെ.ജിൽസ് എന്നിവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു .കള്ളപ്പണക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. എറണാകുളം...
- Advertisment -

Most Popular

- Advertisement -