Thursday, July 16, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഭക്ഷ്യസുരക്ഷ വകുപ്പിന്റെ...

ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ഓണം സ്‌പെഷ്യല്‍ സ്വാഡ് പരിശോധന: 20 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി

ആലപ്പുഴ : ഓണത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ രണ്ടു ദിവസമായി സ്‌പെഷ്യല്‍ സ്വാഡ് 92 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണ വിറ്റതും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചതോ ആയ ഇരുപത് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുന്നതിനുള്ള നോട്ടീസ് നല്‍കി. 44 സാമ്പിളുകള്‍ ലാബ് പരിശോധനക്കായ് ശേഖരിച്ചു. 16 സ്ഥാപനങ്ങളില്‍ കണ്ടെത്തിയ ന്യുനതകള്‍ പരിഹരിക്കാനുള്ള നോട്ടീസ് നല്‍കി.

ഓണക്കാലത്ത് കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഭക്ഷ്യ വസ്തുക്കളിലെ മായം ചേര്‍ക്കല്‍ തടയുക, വിപണിയിലെ ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുക, ഭക്ഷ്യവില്‍പന നടത്തുന്ന സ്ഥാപനങ്ങളുടെ ശുചിത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരശോധന നടത്തിയത്. ജില്ല ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ വൈ.ജെ. സുബിമോളുടെ നേതൃത്വത്തില്‍ മൂന്ന് സ്‌ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. പ്ര്യത്യേക സ്‌ക്വാഡിന്റെ പ്രവര്‍ത്തനം വരും ദിവസങ്ങളിലും തുടരുമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീനിവാസന്റെ സംസ്‌കാരം നാളെ രാവിലെ വീട്ടുവളപ്പിൽ

കൊച്ചി : അന്തരിച്ച നടൻ ശ്രീനിവാസന്റെ സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും . രാവിലെ 8.30നു മരിച്ച ശ്രീനിവാസന്റെ മൃതദേഹം ഉദയംപേരൂരിലുള്ള വീട്ടിലെത്തിച്ചു.ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം എറണാകുളം...

ലോക്സഭ തിരഞ്ഞെടുപ്പ്; സ്വീപ്പ് ഔദ്യോഗിക ഫേസ്ബുക്ക് പേജ് ജില്ല കളക്ടർ ലോഞ്ച് ചെയ്തു

ആലപ്പുഴ: ലോക്സഭ തിരഞ്ഞെടുപ്പ് 2024-ൻ്റെ ഭാഗമായി തിരഞ്ഞെടുപ്പ് പ്രചരണ വിഭാഗമായ സ്വീപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് (SVEEP ALAPPUZHA) ലോഞ്ചിംഗ് ആലപ്പുഴ ജില്ല തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ല കളക്ടർ അലക്സ് വർഗീസ്...
- Advertisment -

Most Popular

- Advertisement -