Sunday, June 14, 2026
No menu items!

subscribe-youtube-channel

HomeSpiritualശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ തിരുവോണത്തോട് അനുബന്ധിച്ച്   വിപുലമായ ആചാരപരിപാടികൾ

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ തിരുവോണത്തോട് അനുബന്ധിച്ച്   വിപുലമായ ആചാരപരിപാടികൾ സംഘടിപ്പിക്കുന്നു. പുലർച്ചെ 5.00 മണിക്ക് ശേഷം ആചാരപരമായ ഓണവില്ല് സമർപ്പണം നടക്കും. കിഴക്കേനടയിൽ ഒരുക്കുന്ന വർണ്ണാഭമായ അത്തപ്പുക്കളം രാവിലെ 8.00 ന് പൂയ്യംതിരുനാൾ ഗൗരി പാർവതിഭായ്, അശ്വതിതിരുനാൾ ഗൗരി ലക്ഷ്മിഭായ്, അവിട്ടം തിരുനാൾ ആദിത്യവർമ്മ എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്യും.

ക്ഷേത്രത്തിന്റെ അകത്ത് നാടകശാല മുഖപ്പിലും അത്തപ്പൂക്കളം ഒരുക്കും. അന്നേ ദിവസം ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് വിഭവസമൃദ്ധമയാ ഓണസദ്യ നൽകുന്നതിനുളള സൗകര്യവും ക്ഷേത്രത്തിനകത്ത് ഒരുക്കും.

ചിങ്ങമാസത്തിലെ തിരുവോണ നക്ഷത്രം ശ്രീപത്മനാഭസ്വാമിയുടെ തിരുനാൾ  ആയതിനാൽ  ശീവേലിപുരയിൽ മാലകെട്ടി അലങ്കരിച്ച് രാത്രി 8.00 ന് അനന്തവാഹനത്തിൽ പൊന്നും ശീവേലി ഉണ്ടായിരിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാട്ടാന ചരിഞ്ഞ കേസിൽ വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ എംഎൽഎ മോചിപ്പിച്ചു

പത്തനംതിട്ട : കോന്നിയിൽ കാട്ടാന ചരിഞ്ഞ കേസിൽ വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ കോന്നി എംഎൽഎ കെ.യു.ജെനീഷ് കുമാർ ബലമായി മോചിപ്പിച്ചു. അന്വേഷണത്തിന്റെ ഭാഗമായി വനം വകുപ്പ് കസ്റ്റഡിയിൽ എടുത്ത മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെയാണ്...

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനം: സുരക്ഷാ മുന്നൊരുക്കങ്ങൾ പൂർത്തിയായി

തിരുവല്ല: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനവുമായി ബന്ധപ്പെട്ട് സുരക്ഷാ മുൻകരുതൽ നടപടികൾ പൂർണ്ണ സജ്ജമെന്ന് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് അറിയിച്ചു. സുരക്ഷാ ചുമതലകൾക്കായി 2000 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇവർക്കായി തിരുവനന്തപുരം...
- Advertisment -

Most Popular

- Advertisement -