Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsഇന്ന് ഉത്രാടം:...

ഇന്ന് ഉത്രാടം: ഓണത്തിരക്കിൽ നാടും നഗരവും

തിരുവനന്തപുരം: ഇന്ന് ഉത്രാടം. തിരുവോണത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. ഓണക്കോടിയും ഓണവിഭവങ്ങളും വാങ്ങാൻ കുടുംബമായി എത്തിയവരുടെ തിരക്കാണ് നാടെങ്ങും.  വിലക്കുറവും, വിലപേശി വാങ്ങാമെന്നതും  നോക്കി സാധനങ്ങൾ ഏറെയും വാങ്ങാൻ എത്തുന്നത്  തെരുവോര കച്ചവടത്തിലാണ്. ഇക്കുറി ധാരാളം പൂക്കൾ തമിഴ്നാട്ടിൽ നിന്നും മറ്റുമായി കേരളത്തിൽ എത്തിയിട്ടുണ്ട്.

ഓണം ആഘോഷിക്കാൻ ആകർഷകമായ ഓഫറുകളുമായിട്ട് മിക്കകടകളും സജ്ജമാക്കിയിട്ടുണ്ട്. സർക്കാർ ഓഫിസുകളിലും സ്കൂളുകളിലും സ്വകാര്യ സ്ഥാനങ്ങളിലും ഓണാഘോഷം പതിവുപോലെ നടന്നു. അത്തം നാളിൽ ആരംഭിക്കുന്ന പൂക്കളമിടലിൽ ഏറ്റവും വലിയ പൂക്കളം ഉത്രാടദിനത്തിലാണ് ഒരുക്കുക. അന്നേ ദിവസം  വൈകിട്ട് ഉത്രാട വിളക്ക് തയാറാക്കും. മഹാബലിയെ വിളക്കിൻ്റെ അകമ്പടിയോടെ സ്വികരിക്കുന്നുവെന്നാണ് വിശ്വാസം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ട : ഉപതെരഞ്ഞെടുപ്പ് ഫലം

പത്തനംതിട്ട : ജൂലൈ 30 ന് ഉപതെരഞ്ഞെടുപ്പ് നടന്ന ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട് പന്നിയാര്‍ (ജനറല്‍), ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല് ഏഴംകുളം (പട്ടികജാതി സംവരണം) എന്നിവിടങ്ങളിലെ ഫലം പ്രഖ്യാപിച്ചു. പന്നിയാര്‍...

റവന്യു ജില്ല സ്കൂൾ കലോത്സവം: പാചകശാല ഉണർന്നു

തിരുവല്ല: നാളെ ആരംഭിക്കുന്ന റവന്യു ജില്ല സ്കൂൾ കലോത്സവത്തിനായി ഭക്ഷണശാല ഒരുക്കങ്ങൾ  സജീവമായി. പ്രധാന വേദിക്ക് സമീപം ടി ഡി എം കൺവൻഷൻ ഹാളിൽ ഇനി നാലുനാൾ  കാലാകാരൻമാർക്ക് സദ്യവിളമ്പുന്നത്. നഗരസഭ ചെയർപേഴ്സൺ...
- Advertisment -

Most Popular

- Advertisement -