Friday, June 19, 2026
No menu items!

subscribe-youtube-channel

HomeNewsസിനിമ ഷൂട്ടിംഗ്...

സിനിമ ഷൂട്ടിംഗ് സെറ്റ് ആവശ്യങ്ങൾക്കായി കെഎസ്ആർടിസി സ്ഥലങ്ങൾ വാടകയ്ക്ക് നൽകുന്നു

തിരുവനന്തപുരം: കെഎസ്ആർടിസി ടിക്കറ്റേതരവരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി  മറ്റൊരു സംരംഭം കൂടി നടപ്പിലാക്കുകയാണ്. കെഎസ്ആർടിസി-യുടെ ഉടമസ്ഥതയിലുള്ളതും എന്നാൽ കോർപ്പറേഷന്റെ ദൈനംദിന പ്രവർത്തനങ്ങളെയും പൊതുജനങ്ങളെയും ബാധിക്കാത്ത സ്ഥലങ്ങൾ സിനിമ ഷൂട്ടിംഗ് സെറ്റ് നിർമ്മിക്കുവാൻ ദിവസവാടക അടിസ്ഥാനത്തിൽ നൽകാൻ തീരുമാനിച്ചു.

കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും സ്വന്തമായി ഭൂമിയുള്ള കെഎസ്ആർടിസിക്ക്, വിവിധ സ്ഥലങ്ങളിൽ സിനിമാ സെറ്റുകൾക്ക് സ്ഥല സൗകര്യമൊരുക്കാനാകും. നിലവിലെ സാഹചര്യത്തിൽ ഈഞ്ചക്കൽ,പാറശ്ശാല, റീജ്യണൽ വർക്ക്ഷോപ്പ് മാവേലിക്കര, മൂന്നാർ, തേവര, വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ, പൊന്നാനി, റീജ്യണൽ വർക്ക്ഷോപ്പ് എടപ്പാൾ, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ ഷൂട്ടിംഗ് ആവശ്യത്തിനായി സൗകര്യം ഒരുക്കുന്നത്.

കെഎസ്ആർടിസിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാത്തതും പൊതുജനസമ്പർക്കം ഇല്ലാത്തതുമായ സ്ഥലങ്ങളാണ് ഈ ആവശ്യത്തിലേക്കായി കെഎസ്ആർടിസി പ്രയോജനപ്പെടുത്തുന്നത്. കെഎസ് ആർടിസിയുടെ നിത്യ സേവനങ്ങൾക്കോ പൊതു ഗതാഗത സേവനങ്ങളോടുള്ള പ്രതിബദ്ധതയിലോ യാതൊരു തരത്തിലുള്ള തടസ്സവും ഉണ്ടാകാതെയാകും പദ്ധതി നടപ്പിലാക്കുക.

സിനിമാ കമ്പനികൾക്കും മറ്റ് ഷൂട്ടിംഗ് ആവശ്യക്കാർക്കും കെ എസ് ആർ ടി സിയുടെ ഈ സേവനം പ്രയോജനപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്ക് കെ എസ് ആർ ടി യു ടെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0471 2471011 (Ext-232), +91 94959 03813 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 06-05-2025 Sthree Sakthi SS-466

1st Prize Rs.1,00,00,000/- (Common to all series) SD 560215 (THIRUVANANTHAPURAM) Consolation Prize Rs.5,000/- SA 560215 SB 560215 SC 560215 SE 560215 SF 560215 SG 560215 SH 560215 SJ...

ശബരിമല തീർത്ഥാടനം : സത്രത്തിലേക്ക് അയ്യപ്പഭക്തർക്ക് യാത്രാ സൗകര്യമൊരുക്കി കെ എസ് ആർ ടി സി ചെയിൻ സർവീസ്

ശബരിമല: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് പരമ്പരാഗത കാനനപാതയായ സത്രം-പുല്ലുമേട് വഴി സന്നിധാനത്തേക്ക് പോകുന്ന അയ്യപ്പഭക്തർക്ക് യാത്രാ സൗകര്യമൊരുക്കുകയാണ്  കെ എസ് ആർ ടി സി ചെയിൻ സർവീസ്. കോട്ടയം-കുമളി ദേശീയപാതയിൽ (NH 183)...
- Advertisment -

Most Popular

- Advertisement -