Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsവിനോദിന് വേണം...

വിനോദിന് വേണം സുമനസ്സുകളുടെ കാരുണ്യം…

തിരുവല്ല: പെരിങ്ങര മാരാംപറമ്പിൽ വിനീതയ്ക്ക് ഒരേ ഒരു ലക്ഷ്യമേയുള്ളൂ, ഭർത്താവ് വിനോദിനെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരണം, മക്കളായ നന്ദനയ്ക്കും അനന്ദുവിനുമൊപ്പം സമാധാനമായി ജീവിക്കണം. എന്നാൽ ഈ നാലംഗ കുടുംബത്തിന് മുമ്പിലുള്ളത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. ഇവർക്ക് ഒരുകൈ സഹായമാകേണ്ട സമയമാണിപ്പോൾ. വിനീതയുടെ ഭർത്താവ് ഓട്ടോ ഡ്രൈവറായ വിനോദ് നല്ല നിലയിലാണ് ജീവിച്ചിരുന്നത്.

എന്നാൽ വളരെപ്പെട്ടന്നാണ് രോഗം തന്റെയും കുടുംബത്തിന്റെയും ജീവിതതാളം തകിടം മറിച്ചത്. കുടലിന് ഗുരുതര രോഗം ബാധിച്ചതോടെ ആവുന്നതരത്തിലൊക്കെ ചികിത്സ തേടി. എന്നിട്ടും രോഗം കലശലായതോടെ ഏക വരുമാനമാർഗമായിരുന്ന ഓട്ടോറിക്ഷയും വിറ്റ് ചികിത്സയ്ക്ക് പണം കണ്ടെത്തി.

വിനോദിന് ജീവിതത്തിലേക്ക് പഴയപോലെ തിരികെയെത്താൻ വിദഗ്ധ ചികിത്സ കൂടിയേതീരൂ. വീട്ടുചിലവിനും കുട്ടികളുടെ പഠനത്തിനും പണം കണ്ടെത്താൻ വിഷമിക്കുമ്പോൾ, ചികിത്സയ്ക്ക് കൂടിയുള്ള പണത്തിനായി നെട്ടോട്ടമോടുകയാണ് ഈ  നിർധന കുടുംബം. നിലവിൽ കൊച്ചി അമൃത ആശുപത്രിയിലാണ് വിനോദ്.  ഇനിയുള്ള ചികിത്സയ്ക്ക് ആ കുടുംബത്തിന്  ഓരോരുത്തരുടെയും കൈത്താങ്ങാണ് ആവശ്യം. കേരള ബാങ്ക് പെരിങ്ങര ശാഖയിൽ വിനീതയുടെ പേരിൽ അക്കൗണ്ട് എടുത്തിട്ടുണ്ട്. വിനീത.വി, അക്കൗണ്ട് നമ്പർ : 12081230120045, ഐഎഫ്എസ്‌സി : KSBK0001208, ഗൂഗിൾ പേ നമ്പർ: നന്ദന വിനോദ്-95678 37117.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്ഥാനാര്‍ഥിയാക്കാമെന്ന് ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ല:  പാര്‍ട്ടിയാണ് തീരുമാനിക്കുന്നത് – വി ഡി സതീശന്‍

തിരുവനന്തപുരം : സ്ഥാനാര്‍ഥിയാക്കാമെന്ന് ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്നും സ്ഥാനാര്‍ഥിയെ പാര്‍ട്ടിയാണ് തീരുമാനിക്കുകയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എംപിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണ്. എം.പി മാര്‍ ദേശീയ...

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത തള്ളി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി : യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത തള്ളി കേന്ദ്ര സർക്കാർ .കേന്ദ്ര വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിമിഷ പ്രിയയുടെ...
- Advertisment -

Most Popular

- Advertisement -