Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsBengaluruഭൂമികുംഭകോണ കേസിൽ...

ഭൂമികുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഹർജി തള്ളി ഹൈകോടതി

ബെംഗളൂരു : ഭൂമികുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഹർജി തള്ളി കർണാടക ഹൈകോടതി.കേസിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണർ താവർചന്ദ് ഗെ‌ലോട്ടിന്റെ നടപടി ചോദ്യം ചെയ്ത് സിദ്ധരാമയ്യ സമർപ്പിച്ച ഹർജിയാണ് ഹൈകോടതി തള്ളിയത്.

ഗവർണർ താവർ ചന്ദ് ഗെലോട്ടിന്റെ നടപടിയിൽ തെറ്റില്ലെന്നും വസ്തുതകൾ പരിശോധിക്കാൻ അന്വേഷണം ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.കേസ് നടപടി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി തള്ളി.ജസ്റ്റിസ് എം. നാഗപ്രസന്ന അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.

സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്ക് മൈസൂരുവിൽ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമായാണെന്നും ഇത് ഖജനാവിന് 45 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നുമാണ് പരാതി.മലയാളിയായ ടി.ജെ.അബ്രഹാം, പ്രദീപ് കുമാർ, സ്നേഹമയി ക‍ൃഷ്ണ എന്നിവരാണ് പരാതി നൽകിയത്.ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിദ്ധരാമയ്യയുടെ വിശദീകരണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിങ്ങര ഗ്രാമപഞ്ചായത്തിൽ  കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന്റെ ആറാംഘട്ടം

തിരുവല്ല: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രകാരം കേരള മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ  പെരിങ്ങര ഗ്രാമപഞ്ചായത്തിൽ  കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന്റെ ആറാംഘട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് ഉത്ഘാടനം ചെയ്തു. ഷീന മാത്യു വൈസ്...

ചെറിയ പെരുന്നാൾ  ഇന്ന് 

പത്തനംതിട്ട : വ്രത വിശുദ്ധിയുടെ നാളുകൾക്ക് വിടചൊല്ലി മുസ്ലിം ലോകം ഇന്ന്  ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു . പ്രഭാതം മുതൽ പ്രദോഷം വരെ  അന്നപാനീയങ്ങൾ ഉപേക്ഷിച്ച് മനസ്സും ശരീരവും  നാഥന് സമർപ്പിച്ച വിശ്വാസികൾക്ക് ഇന്ന് ...
- Advertisment -

Most Popular

- Advertisement -