Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduഅര്‍ജുന്റെ മൃതദേഹം...

അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലെ വീട്ടിലെത്തി : ആദരാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ

കോഴിക്കോട് : ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം കണ്ണാടിക്കലെ വീട്ടിലെത്തി.അർജുന് ആദരാഞ്ജലി അർപ്പിക്കാൻ നൂറുകണക്കിനു പേർ വീട്ടിലേക്കെത്തുകയാണ്.11 മണിക്കാണ് വീട്ടുവളപ്പിൽ സംസ്കാരം നടക്കുന്നത് .

ഇന്നലെ വൈകിട്ട് 7.15ന് കാർവാറിലെ ആശുപത്രിയിൽനിന്ന് മൃതദേഹവും വഹിച്ച് ആംബുലൻസ് കോഴിക്കോട്ടേയ്ക്ക് പുറപ്പെട്ടിരുന്നു.രാവിലെ ജില്ലാ അതിർത്തിയായ അഴിയൂരിൽ മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും അടക്കമുള്ളവർ സംസ്ഥാന സർക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി.7.30 ഓടെ പൂളാടിക്കുന്നിൽ നിന്ന് തുടങ്ങിയ വിലാപയാത്ര 8.30 ഓടെ കണ്ണാടിക്കലിൽ എത്തി.കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ ,മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്‌റഫ് ,ഷിരൂരിലെ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപേ തുടണ്ടിയവർ വിലാപയാത്രയെ അനുഗമിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയറിങ് പരിശീലനം

കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഇലക്ട്രിക്കൽ എൻജിനിയറിങ് വിഭാഗം നടത്തുന്ന സുരക്ഷാ മുൻകരുതലുകൾ, ആധുനിക രീതിയിലുള്ള ഹൗസ് വയറിങ്, അതിനോടനുബന്ധിച്ചുള്ള വയറിങ് വസ്തുക്കൾ, വയറിങ് ഉപകരണങ്ങൾ, അവയുടെ പരിപാലനം...

സിന്തറ്റിക്ക് ഡ്രഗുകളിൽ നിന്ന് സിന്തറ്റിക്ക് ട്രാക്കുകളിലേക്ക് കുട്ടികളെ വഴിതിരിച്ച് വിടണം : പരിശുദ്ധ കാതോലിക്കാബാവാ

കോട്ടയം :  കലാലയങ്ങളിലടക്കം കുട്ടികൾ ലഹരിവലയിലേക്ക് വീഴുന്നതായി മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ. മാതൃദേവാലയമായ വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ ഓശാന...
- Advertisment -

Most Popular

- Advertisement -