Thursday, August 13, 2026
No menu items!

subscribe-youtube-channel

HomeNewsKochiഅങ്കമാലിയിൽ ദമ്പതികൾ...

അങ്കമാലിയിൽ ദമ്പതികൾ മരിച്ച നിലയിൽ : മക്കൾക്ക് പൊള്ളലേറ്റു

കൊച്ചി : എറണാകുളം അങ്കമാലിയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. മില്ലുപടി വെളിയത്ത് വീട്ടിൽ സനൽ, ഭാര്യ സുമി സനൽ എന്നിവരാണ് മരിച്ചത്. സനലിനെ തൂങ്ങിമരിച്ച നിലയിലും സുമിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇവരുടെ രണ്ടു കുട്ടികളിൽ ​ഗുരുതരമായി പൊള്ളലേറ്റ ഇളയ മകൻ തീവ്രപചരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

രാത്രി 12 മണിയോടെയായിരുന്നു സംഭവം .വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ട്അയൽവാസികൾ ഓടി ചെന്നപ്പോഴാണ് ഇരുവരേയും മരിച്ചനിലയിൽ കണ്ടെത്തിയത്. ആറും പന്ത്രണ്ടും വയസുള്ള ഇവരുടെ കുട്ടികളെ ഉടൻ രക്ഷിച്ച് പുറത്ത് എത്തിച്ചു. ഇതിൽ ഇളയ കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. സാമ്പത്തിക ബാധ്യതയെന്ന ആത്മഹത്യ കുറിപ്പ് പോലീസ് പരിശോധനയിൽ വീട്ടിൽ നിന്ന് കണ്ടെത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സീതത്തോട് പാലം ഉദ്ഘാടനം നാളെ

പത്തനംതിട്ട : മലയോര ഗ്രാമത്തിന്റെ ദീര്‍ഘകാല സ്വപ്നമായ സീതത്തോട് പാലം നാളെ (മാര്‍ച്ച് അഞ്ച്) വൈകിട്ട് ആറിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സമര്‍പ്പിക്കും. സീതത്തോട് -ഗവി...

എക്സിനെതിരെ നടന്നത് സൈബർ ആക്രമണമെന്ന് മസ്ക്

വാഷിങ്ടൻ : സമൂഹമാധ്യമമായ എക്സിന്റെ പ്രവർത്തനം നിലച്ചതിൽ ഗൂഢാലോചന ആരോപിച്ച് ഇലോൺ മസ്ക്.പിന്നിൽ ഒരു വലിയ സംഘമോ അല്ലെങ്കിൽ ഒരു രാജ്യമോ ആയിരിക്കാമെന്നും അന്വേഷണം നടക്കുകയാണെന്നും മസ്ക് എക്സിൽ കുറിച്ചു. യു.കെ, യു.എസ്,...
- Advertisment -

Most Popular

- Advertisement -