Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsപരുമല പെരുന്നാൾ...

പരുമല പെരുന്നാൾ : മന്ത്രിതല അവലോകനയോഗം ചേർന്നു

പരുമല : പരുമല തിരുമേനിയുടെ 122-ാം ഓര്‍മ്മപ്പെരുനാളിനോടനുബന്ധിച്ച് സര്‍ക്കാര്‍തല വിവിധ വകുപ്പുകളുടെ ഏകോപനവും ക്രമീകരണങ്ങളും സംബന്ധിച്ച് ആലപ്പുഴ,പത്തനംതിട്ട ജില്ലാ തല വകുപ്പു മേധാവികളുടെ അവലോകന യോഗം ചേർന്നു.  പരുമല സെമിനാരിയിൽ  ആരോഗ്യവകുപ്പ് മന്ത്രി  വീണാ ജോര്‍ജ്ജ് യോഗം ഉദ്ഘാടനം ചെയ്തു. ജനബാഹുല്യം കണക്കിലെടുത്ത് പരുമല പെരുന്നാളിന് ഈ വര്‍ഷം വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.

ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുവാന്‍ പാടില്ലെന്ന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി  സജി ചെറിയാന്‍ പറഞ്ഞു. പെരുന്നാള്‍ ദിനങ്ങളില്‍ വിവിധ ഡിപ്പോകളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി. പ്രത്യേക സര്‍വീസുകള്‍ നടത്തുവാനും പഞ്ചായത്തിന്റെ സഹകരണത്തോടെ കുടിവെള്ളം വിതരണം നടത്തുവാനും റോഡുകളുടെയും പാലത്തിന്റെയും അറ്റകുറ്റപണികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുവാനും  വഴിവിളക്കുകള്‍ പ്രകാശിപ്പിക്കുവാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും തീരുമാനിച്ചു.

പെരുന്നാളുമായി ബന്ധപ്പെട്ട് പ്രത്യേക പോലീസ് കണ്‍ട്രോള്‍ റൂം സ്ഥാപിക്കുന്നതിനും ആരോഗ്യവകുപ്പ് ആംബുലന്‍സ് സേവനം ഒരുക്കുകയും പ്രത്യേക മെഡിക്കല്‍ ടീമിനെ സജ്ജമാക്കുന്നതിനുമുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തും.

പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍,  ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് , പത്തനംതിട്ട അഡീഷണല്‍ എസ്. പി. ആര്‍. ബിനു, തിരുവല്ലാ സബ് കളക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍ , തിരുവല്ലാ ഡി.വൈ.എസ്.പി. അഷാദ് എസ്. പത്തനംതിട്ട ഡെപ്യൂട്ടി കളക്ടര്‍ രാജലക്ഷ്മി ആര്‍. മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ.കെ.വി. പോള്‍ റമ്പാന്‍, സഭാ ട്രസ്റ്റിമാരായ ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍, റോണി വര്‍ഗീസ് ഏബ്രഹാം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊച്ചിയില്‍ കാനയില്‍ വീണ് ഫ്രഞ്ച് പൗരന് ഗുരുതര പരിക്ക്

കൊച്ചി : കാനയില്‍ വീണ് ഫ്രഞ്ച് പൗരന് ഗുരുതര പരിക്ക്.ഫോര്‍ട്ട് കൊച്ചിയില്‍ കസ്റ്റംസ് ബോട്ട് ജെട്ടിക്ക് സമീപം നടപ്പാത നിര്‍മാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. നാട്ടുകാര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ രക്ഷപ്പെടുത്തി. യുവാവിനെ ആദ്യം എറണാകുളം...

ബിലീവേഴ്സ് ആശുപത്രി പുലർത്തുന്ന രോഗികേന്ദ്രീകൃതമായ ചികിത്സാസംസ്കാരം അഭിനന്ദനാർഹമാണ് –  ഗവർണർ

തിരുവല്ല: സമഗ്രമായ ചികിത്സ നൽകി അനവധി രോഗികൾക്ക് പ്രത്യാശ പകർന്ന  സേവനം കേരളത്തിന്റെ ആരോഗ്യമേഖലയുടെ ചരിത്രത്തിന്റെ ഭാഗമാണെന്നും ബിലീവേഴ്സ് ആശുപത്രി പുലർത്തുന്ന രോഗികേന്ദ്രീകൃതമായ ചികിത്സാസംസ്കാരം അഭിനന്ദനാർഹമാണെന്നും കേരളാ ഗവർണർ  ആരിഫ് മുഹമ്മദ് ഖാൻ...
- Advertisment -

Most Popular

- Advertisement -