Friday, June 19, 2026
No menu items!

subscribe-youtube-channel

HomeNewsNationalജമ്മു കശ്മീരിൽ...

ജമ്മു കശ്മീരിൽ ഒമർ അബ്ദുളള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ശ്രീനഗർ : ജമ്മു കശ്മീർ മുഖ്യമന്ത്രിയായി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുളള സത്യപ്രതിജ്ഞ ചെയ്തു .ശ്രീനഗറിലെ ഷേർ ഇ കശ്മീർ ഇന്റർനാഷണൽ കൺവെൻഷൻ സെന്റററിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ  ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ സത്യവാചകം ചൊല്ലിക്കൊടുത്തു. സക്കീന മസൂദ് , ജാവേദ് ദാർ, ജാവേദ് റാണ, സുരീന്ദർ ചൗധരി, സതീഷ് ശർമ എന്നിവരും മന്ത്രിമാരായി ചുമതലയേറ്റു.

സഖ്യകക്ഷിയായ കോൺഗ്രസ് സർക്കാരിൽ നിന്ന് വിട്ടുനിൽക്കാനും പുറത്തു നിന്നുള്ള പിന്തുണ നൽകാനും തീരുമാനിച്ചു.കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി,മല്ലികാർജുൻ ഖാർഗെ, എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ്, ഇടത് നേതാക്കളായ പ്രകാശ് കാരാട്ട്, ഡി രാജ, ഡിഎംകെ നേതാവ് കനിമൊഴി, എൻസിപി നേതാവ് സുപ്രിയ സുലെ, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അശ്ലീല പ്രദര്‍ശനം നടത്തിയ ബിഎല്‍ഒയെ എസ്‌ഐആര്‍ നടപടിയില്‍നിന്ന് മാറ്റി ജില്ലാകള്കടര്‍

മലപ്പുറം: സ്ത്രീകള്‍ക്ക് മുന്നില്‍ മുണ്ടുപൊക്കി അശ്ലീല പ്രദര്‍ശനം നടത്തിയ ബിഎല്‍ഒയെ എസ്‌ഐആര്‍ നടപടിയില്‍നിന്ന് മാറ്റി ജില്ലാകള്കടര്‍. എസ്‌ഐആറിന്റെ ഫോം കളക്ഷന്‍ ക്യാംപിലായിരുന്നു സംഭവം. മലപ്പുറം തിരൂര്‍ തൃപ്രങ്ങോട് പഞ്ചായത്തിലെ 38-ാം നമ്പര്‍ ബൂത്തിലെ...

43 തസ്തികകളിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം : വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ 43 തസ്തികകളിലേക്ക് കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ്) ബോർഡ് അപേക്ഷ ക്ഷണിച്ചു. കെൽട്രോൺ, കെ.എം.എം.എൽ, കിൻഫ്ര, കെൽ, സിൽക്ക്, കെ.എസ്.ഐ.ഇ, കെ-ബിപ്, മലബാർ...
- Advertisment -

Most Popular

- Advertisement -