Sunday, July 6, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherry130-ാമത് മാരാമണ്‍...

130-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 9 മുതല്‍ 16 വരെ നടക്കും : ഒരുക്കങ്ങള്‍ ആരംഭിച്ചു

കോഴഞ്ചേരി : ചരിത്ര പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷൻ 2025 ഫെബ്രുവരി 9 മുതല്‍ 16 വരെ പമ്പാ മണൽപ്പുറത്ത് പ്രത്യേകം തയ്യാറാക്കുന്ന പന്തലില്‍ നടക്കും.

മലങ്കരയുടെ 22-ാം മാര്‍ത്തോമ്മായും മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരാമാദ്ധ്യക്ഷനുമായ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ രക്ഷാധികാരിയായുള്ള മാര്‍ത്തോമ്മാ സഭയുടെ മിഷനറി പ്രസ്ഥാനമായ മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന മാരാമണ്‍ കണ്‍വന്‍ഷന്റെ 130-ാമത് മഹായോഗം സംഘടിപ്പിക്കുന്നതിന് സംഘം പ്രസിഡന്റ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പായുടെ അദ്ധ്യക്ഷതയില്‍ മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ കൂടിയ സുവിശേഷ പ്രസംഗ സംഘം മാനേജിംഗ് കമ്മറ്റി വിവിധ സബ്ബ് കമ്മറ്റികള്‍ക്ക് രൂപം നല്‍കി.

സംഘം ജനറല്‍ സെക്രട്ടറി റവ.എബി കെ. ജോഷ്വാ ജനറല്‍ കണ്‍വീനറായി സംഘം ഭാരവാഹികളായ പ്രൊഫ.എബ്രഹാം പി. മാത്യു (ലേഖക സെക്രട്ടറി), റവ.ജിജി വര്‍ഗീസ് (സഞ്ചാര സെക്രട്ടറി), ഡോ.എബി തോമസ് വാരിക്കാട് (ട്രഷറാര്‍) എന്നിവരുടെ നേതൃത്വത്തില്‍  പ്രവര്‍ത്തനം ആരംഭിച്ചതായി ജനറൽ സെക്രട്ടറി റവ.എബി കെ. ജോഷ്വാ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മദ്യനയ അഴിമതി: കെ. കവിതയെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടു കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിആർഎസ് നേതാവ് കെ.കവിതയെ സിബിഐ അറസ്റ്റു ചെയ്തു.ഇഡി നേരത്തെ അറസ്റ്റ് ചെയ്തതിന്റെ ഭാ​ഗമായി തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന...

അടിയന്തിരാവസ്ഥ ഇന്ത്യയുടെ സുരക്ഷക്കും അഖണ്ഡതക്കും  വേണ്ടി – ബിനു എസ്. ചക്കാലയിൽ

പത്തനംതിട്ട : ഇന്ദിരാജിയുടെ അടിയന്തിരാവസ്ഥ ഇന്ത്യയുടെ സുരക്ഷക്കും അഖണ്ഡതക്കും  വേണ്ടി ആയിരുന്നു എന്ന് കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന സെക്രട്ടറി  ബിനു എസ്.ചക്കാലയിൽ പറഞ്ഞു. പത്തനംതിട്ട ജില്ലാ പ്രവർത്തക യോഗം...
- Advertisment -

Most Popular

- Advertisement -