Friday, August 1, 2025
No menu items!

subscribe-youtube-channel

HomeNewsകൊടുമണ്‍ ഇന്റര്‍നാഷണല്‍...

കൊടുമണ്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ സ്ഥിരം പവലിയന്‍ നിര്‍മ്മിക്കും : ഡെപ്യൂട്ടി സ്പീക്കര്‍

പത്തനംതിട്ട : കൊടുമണ്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ സ്ഥിരം പവലിയന്‍ നിര്‍മ്മിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പത്തനംതിട്ട റവന്യു ജില്ലാ കായികമേള കൊടുമണ്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ കായിക മേളകള്‍ നടക്കുമ്പോള്‍ താല്‍ക്കാലികമായ പന്തല്‍ നിര്‍മിച്ചാണ് ആളുകള്‍ ഇരിക്കുന്നത്. ഇതു കായികപ്രേമികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരം പവലിയന്‍ നിര്‍മിക്കാന്‍ നടപടി സ്വീകരിക്കുന്നത്.

ഗ്രാമീണ മേഖലയില്‍ കായിക താരങ്ങളെ പരിശീലിപ്പിക്കുന്നതിനായി ഓരോ കോടി രൂപാ വീതം അനുവദിച്ച് പഞ്ചായത്ത് സ്റ്റേഡിയം നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി സ്പീക്കര്‍ സൂചിപ്പിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡന്റ് ധന്യാ ദേവി, മെമ്പറന്മാരായ അഡ്വ : സി. പ്രകാശ്, എ. ജി. ശ്രീകുമാര്‍, വി. ആര്‍. ജിതേഷ്, എ. വിജയന്‍ നായര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ബി.ആര്‍. അനില , ഡി.ഇ.ഒ. കെ.മൈത്രി, എ.ഇ.ഒ സീമാ ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കശ്മീരിലെ കുൽ​ഗാമിൽ സൈന്യം അഞ്ച് ഭീകരരെ വധിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽ​ഗാമിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം അഞ്ച് ഭീകരരെ വധിച്ചു . രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാസേന നടത്തിയ തിരച്ചിലിന് ഒടുവിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു .സൈന്യവും...

പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 75 വർഷം കഠിനതടവും രണ്ടര ലക്ഷം പിഴയും

പത്തനംതിട്ട : പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 75 വർഷം കഠിനതടവും രണ്ടര ലക്ഷം പിഴയും ശിക്ഷ. പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസിന്റെതാണ് വിധി. മലയാലപ്പുഴ പോലീസ് ...
- Advertisment -

Most Popular

- Advertisement -