Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsവനിതാ കമ്മീഷൻ...

വനിതാ കമ്മീഷൻ അദാലത്ത് 17 പരാതി പരിഹരിച്ചു

പത്തനംതിട്ട: കേരള വനിതാ കമ്മീഷൻ സംഘടിപ്പിച്ച പത്തനംതിട്ട ജില്ലാതല അദാലത്തിൽ 17 കേസുകൾക്ക് പരിഹാരമായി. ആകെ പരിഗണിച്ച് 72 കേസുകളിൽ ഏഴെണ്ണം പോലീസ് റിപ്പോർട്ടിനായി അയച്ചു. രണ്ടെണ്ണം ജാഗ്രത സമിതിക്കും മൂന്നെണ്ണം ജില്ലാ നിയമസഹായ അതോറിറ്റിയുടെ പരിഗണനയ്ക്കും അയച്ചു. മറ്റ് പരാതികൾ അടുത്ത മാസം നടക്കുന്ന അദാലത്തിൻ്റെ പരിഗണയ്ക്കായി മാറ്റിവച്ചു.

തിരുവല്ല മാമൻ മത്തായി നഗർ ഹാളിൽ നടന്ന അദാലത്തിന് വനിതാ കമ്മീഷൻ അംഗം അഡ്വ. എലിസബത്ത് മാമൻ മത്തായി നേതൃത്വം നൽകി. അഡ്വ. സബീന, അഡ്വ. സീമ, കൗൺസിലർമാർ, ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജലഗതാഗതം നിരോധിച്ചത് ജനുവരി 31 വരെ നീട്ടി

ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന പള്ളാത്തുരുത്തി പാലത്തിന്റെ പി8 മുതല്‍ പി10 വരെയുള്ള സ്പാനുകള്‍ക്കിടയിലുള്ള ജലഗതാഗതം നിരോധിച്ചത് ജനുവരി 31 വരെ ദീര്‍ഘിപ്പിച്ചു ജില്ലാ കളക്ടര്‍ ഉത്തരവായി. പള്ളാത്തുരുത്തി പാലത്തിന്റെ പി6...

അപ്പർകുട്ടനാട്ടിൽ പാടശേഖരത്ത് മടവീഴ്ച്ച:  കർഷകർ പ്രതിസന്ധിയിൽ

തിരുവല്ല: അപ്പർകുട്ടനാട്ടിൽ പാടശേഖരത്ത് മടവീഴ്ച്ച ഉണ്ടായി ലക്ഷങ്ങളുടെ നഷ്ടം. കഴിഞ്ഞ ദിവങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് തോട്ടിൽ വെള്ളം ഉയർന്നതോടെയാണ് പെരിങ്ങര അഞ്ചടികാപ്പോണപ്രം പാടശേഖരത്തിൽ മടവീഴ്ച്ച ഉണ്ടായി കൃഷി നശിച്ചത്. 575...
- Advertisment -

Most Popular

- Advertisement -