Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsParumalaബസ്ക്യോമോ ആകുക...

ബസ്ക്യോമോ ആകുക ഒരു ദൈവനിയോഗം: മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത

പരുമല: ഒരു വൈദികകന്റെ ബസ്ക്യോമോ ആകുക എന്നത് ഒരു ദൈവനിയോഗമാണെന്ന് മാവേലിക്കര ഭദ്രാസന മെത്രാപ്പോലീത്ത ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന്റെ ഭാഗമായി ക്രമീകരിച്ച ബസ്ക്യോമോ അസ്സോസിയേഷൻ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത.

വൈദികന് സമാധാനവും സന്തോഷവും ബലവും  നൽകുനതോടൊപ്പം ഇടവക അംഗങ്ങളുമായി നല്ല ബന്ധം കാത്ത് സൂക്ഷിക്കുന്നവരുമാകണം ബസ്ക്യോമോ മാർ. പട്ടം കൊട ശുശ്രൂഷയിൽ വൈദികർക്ക് നൽകുന്ന ഉപദേശങ്ങൾ ബസ്ക്യോമോ മാർക്കും ഉളളതാണെന്നും മെത്രാപ്പോലീത്ത  പറഞ്ഞു. മോബ പ്രസിഡന്റ് ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത അദ്ധൃക്ഷത വഹിച്ചു.

പരുമല സെമിനാരി മാനേജർ കെ.വി പോൾ റമ്പാന് ജന്മദിന ആശംസകൾ നേർന്നു. അഡ്വക്കേറ്റ് ജനറൽ ഓഫിസ് ഡപ്യൂട്ടി സെക്രട്ടറി കോശി ജോൺ മുഖ്യപ്രഭാഷണം നടത്തി. പരുമല സെമിനാരി മാനേജർ കെ.വി. പോൾ, അസി.മാനേജർ ഫാ. ഏലിയാസ് എൽദോസ്,മോബ കേന്ദ്ര വൈസിഡന്റ മാരായ റവ.ഫാ. സോളു കോശിരാജു,  ജസി വർഗ്ഗീസ്, കേന്ദ്ര ജനറൽ സെക്രട്ടറി  റെയ്ച്ചൽ. പി.ജോസ്,ട്രഷറാർ  ഷൈനി സാം,ജോയിന്റ് സെക്രട്ടറിമാരായ  മിനി സൈമൺ, മിനി ഉമ്മൻ,ബേബി കുട്ടി തരകൻ,അൻസു മേരി വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹരിപ്പാട്‌ അതിഥി തൊഴിലാളിയുടെ മരണത്തിൽ യുവാവ് പിടിയിൽ

ആലപ്പുഴ : ഹരിപ്പാട് ഡാണാപ്പടിയില്‍ പശ്ചിമബംഗാള്‍ സ്വദേശിയായ മത്സ്യവില്‍പ്പനക്കാരന്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ യുവാവ് പിടിയിൽ. ചെറുതന സ്വദേശി യദുകൃഷ്ണന്‍ ആണ് പിടിയിലായത് .ബംഗാൾ സ്വദേശിയും മത്സ്യക്കച്ചവടക്കാരനുമായ ഓംപ്രകാശാണ് (42) ശനിയാഴ്ച്ച കൊല്ലപ്പെട്ടത്....

ദനഹാ പെരുന്നാൾ ആചരിച്ചു

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ദേവാലയങ്ങളിൽ ദനഹാ പെരുന്നാൾ ആചരിച്ചു. യേശുക്രിസ്തുവിന്റെ മാമോദീസായാണ് ദനഹാ പെരുന്നാളായി ആഘോഷിക്കുന്നത്. സഭയുടെ ദേവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷകളും വിശുദ്ധ കുർബാനയും നടന്നു. മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ്...
- Advertisment -

Most Popular

- Advertisement -