Saturday, April 19, 2025
No menu items!

subscribe-youtube-channel

HomeNewsതേങ്കുറുശ്ശി ദുരഭിമാനക്കൊല...

തേങ്കുറുശ്ശി ദുരഭിമാനക്കൊല : പ്രതികൾക്ക് ജീവപര്യന്തം

പാലക്കാട്:തേങ്കുറുശ്ശി ദുരഭിമാനക്കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. കൊല്ലപ്പെട്ട അനീഷിന്റെ (27) ഭാര്യ ഹരിതയുടെ അച്ഛൻ പ്രഭുകുമാർ (43), അമ്മാവൻ കെ.സുരേഷ്കുമാർ (45) എന്നിവർക്കാണ് പാലക്കാട് അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ശിക്ഷ വിധിച്ചത്.ഇതരജാതിയിൽപെട്ട യുവതിയെ വിവാഹം ചെയ്തതിന് വിവാഹത്തിന്റെ 88–ാം ദിവസം അനീഷിനെ പ്രതികൾ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.

2020 ഡിസംബർ 25നു വൈകിട്ട് ആറരയോടെയായിരുന്നു കൊലപാതകം നടന്നത്. ബൈക്കിൽ സഹോദരനൊപ്പം സഞ്ചരിക്കുന്നതിനിടെ അനീഷിനെ മാന്നാംകുളമ്പിൽവെച്ച് തടഞ്ഞുനിർത്തി പ്രതികൾ ആക്രമിക്കുകയായിരുന്നു. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാ‍ഞ്ച് ഏറ്റെടുക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പമ്പാ നദിയിൽ കാണാതായ വയോധികൻ്റെ മൃതദേഹം കോഴഞ്ചേരി പാലത്തിന് സമീപം  കണ്ടെത്തി

കോഴഞ്ചേരി : പെരുനാട്ടിൽ പമ്പാ നദിയിൽ കാണാതായ വയോധികൻ്റെ മൃതദേഹം കോഴഞ്ചേരി വലിയ പാലത്തിന് സമീപം ഇന്ന് രാവിലെ കണ്ടെത്തി. പെരുനാട് പൂവത്തുംമൂട് മാമൂട്ടിൽ രാജപ്പൻ പിള്ളയെ (85) ആണ് കഴിഞ്ഞ ദിവസം...

പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

വയനാട് : കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പലവയൽ നെല്ലാറച്ചാൽ സ്വദേശി ഗോകുൽ (18) ആണ് തൂങ്ങി മരിച്ചത്.മുട്ടിൽ സ്വദേശിയായ പെൺകുട്ടിയെ കാണാതായ പരാതിയെത്തുടർന്ന് ഇന്നലെ വൈകിട്ട്...
- Advertisment -

Most Popular

- Advertisement -