Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsആഞ്ഞിലി മരം...

ആഞ്ഞിലി മരം മുറിച്ചു മാറ്റുന്നതിനിടെ മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാ സേനയെത്തി രക്ഷപെടുത്തി

തിരുവല്ല : കടപ്രയിൽ ആഞ്ഞിലി മരം മുറിച്ചു മാറ്റുന്നതിനിടെ മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാ സേനയെത്തി രക്ഷപെടുത്തി. നിരണം പള്ളിക്ക് സമീപം ചക്കളയിൽ പേരക്കോടത്ത് വീട്ടിൽ ഈപ്പന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിലെ മരം വെട്ടാൻ കയറിയ നിരണം സ്വദേശി അനിൽ കുമാറിനെയാണ് രക്ഷപെടുത്തിയത്.

ഇന്ന്  രാവിലെ പത്തരയോടെ ആയായിരുന്നു സംഭവം. മരത്തിൻ്റെ മുകൾഭാഗം മുറിച്ച് മാറ്റുന്നതിനിടെ തെങ്ങിൽ കെട്ടിയിരുന്ന വടം കാലിൽ വന്നു അടിച്ചതിനെ തുടർന്ന് താഴേക്ക് ഇറങ്ങാൻ കഴിയാതെ അനിൽകുമാർ മരത്തിൻ്റെ മുകളിൽ കുടുങ്ങുകയായിരുന്നു.

തുടർന്ന് തിരുവല്ലയിൽ നിന്നും എത്തിയ അഗ്നി രക്ഷാ സേനാംഗങ്ങൾ നടത്തിയ രക്ഷാ പ്രവർത്തനത്തിന് ഒടുവിൽ ഉച്ചയോടെ  അനിൽ കുമാറിനെ വലയിലാക്കി സുരക്ഷിതമായി താഴെ എത്തിക്കുകയായിരുന്നു. ഇയാളെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്റ്റേഷന്‍ ഓഫീസർ എം കെ ശംഭു നമ്പൂതിരി , അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ എസ് അജിത്ത്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ കെ  ശ്രീനിവാസ്, ഉദ്യോഗസ്ഥരായ കെ കെ  ശിവപ്രസാദ്, ഷിജു ഷിബു ഷംനാദ് രഞ്ജിത്ത് കുമാർ പ്രശാന്ത് വിപിൻ ഹരികൃഷ്ണൻ എന്നിവർ അടക്കുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നൈറ്റ് മാർച്ച് നടത്തി

പത്തനംതിട്ട : രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസ് ഇലന്തൂർ മണ്ഡലം കമ്മിറ്റി നടത്തിയ നൈറ്റ് മാർച്ചിൻ്റെ സമാപന സമ്മേളനം ജവഹർ ബാൽ മഞ്ചിൻ്റെയും,ഗാന്ധി ദർശൻ വേദിയുടെയും...

പ്രാർഥിക്കാനെന്നു പറഞ്ഞ് എഴുന്നേറ്റു ; പിന്നിൽനിന്ന് തലയ്ക്കടിച്ചു ; കോക്ക്പിറ്റിലെ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

ന്യൂഡൽഹി : സെപ്റ്റംബർ 30ന് ഫ്ലൈദുബായ് വിമാനത്തിൽ അരങ്ങേറിയ ഞെട്ടിക്കുന്ന സംഭവങ്ങൾ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോട് വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ.വിമാനം പറത്തുന്നതിനിടെ പ്രാർഥിക്കണമെന്നു പറഞ്ഞ് സഹപൈലറ്റ് എഴുന്നേറ്റ് പോയി .ഏതാനും...
- Advertisment -

Most Popular

- Advertisement -