Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsKannurഎഡിഎമ്മിൻ്റെ മരണം...

എഡിഎമ്മിൻ്റെ മരണം : ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വിധി

കണ്ണൂർ : എഡിഎം കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലുള്ള പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച കോടതി വിധി പറയും. ഇന്ന് ദിവ്യയുടെയും പ്രോസിക്യൂഷൻ്റെയും എഡിഎമ്മിൻ്റെ കുടുംബത്തിൻ്റെയും വാദം കേട്ട തലശേരി ജില്ലാ കോടതി വിധി പ്രസ്താവിക്കുന്നത്‌ വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു .

അന്വേഷണവുമായി ദിവ്യ സഹകരിച്ചെന്നും പൊലീസിൽ കീഴടങ്ങിയെന്നും ദിവ്യയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കൈക്കൂലി വാങ്ങിയെന്ന് എഡിഎം കലക്ടറോട് കുറ്റസമ്മതം നടത്തിയെന്നും ദിവ്യയുടെ പ്രസംഗത്തിൽ ആത്മഹത്യാ പ്രേരണയില്ലെന്നും പ്രതിഭാഗം വാദിച്ചു.

നവീന്‍ ബാബു കൈക്കൂലി വാങ്ങി എന്നതിന് തെളിവില്ലെന്നും ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്നും അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പായിപ്പാട് ഗവ ഹൈസ്ക്കൂളിന് പഠനോപകരണങ്ങൾ കൈമാറി

ചങ്ങനാശ്ശേരി : പായിപ്പാട് ബി എഡ് കോളേജിൽ ആരംഭിച്ച എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പിനോട് അനുബന്ധിച്ച് വിദ്യാമൃതം എന്ന പ്രോഗ്രാം സ്ക്കൂളിൽ നടന്നു. കോളേജ് പ്രിൻസിപ്പാൾ ഡോ. രാജീവ് പുലിയൂർ...

എസ് രാജേന്ദ്രനെതിരെ വെല്ലുവിളിയുമായി മുന്‍മന്ത്രി എം എം മണി

മൂന്നാർ : സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരെ വെല്ലുവിളിയുമായി മുന്‍മന്ത്രി എം എം മണി. എല്ലാക്കാലത്തും എംഎല്‍എയായി എസ് രാജേന്ദ്രനെ ചുമക്കാന്‍ സിപിഎമ്മിന് ആകില്ല. പെന്‍ഷന്‍ അടക്കമുള്ള...
- Advertisment -

Most Popular

- Advertisement -