Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsഅയ്യപ്പഭക്തരെ അനൗൺസ്മെൻ്റിലൂടെ...

അയ്യപ്പഭക്തരെ അനൗൺസ്മെൻ്റിലൂടെ വരവേൽക്കാൻ: സന്നിധാനത്ത് എത്താനുള്ള തിടുക്കത്തിലാണ് ഗോപാലകൃഷ്ണൻനായർ എന്ന ഗുരു സ്വാമി

കോഴഞ്ചേരി :  ശബരിമല തീർഥാടനത്തിന് ദിവസങ്ങൾമാത്രം ശേഷിക്കേ സന്നിധാനത്തെത്താനുള്ള തിടുക്കത്തിലാണ് മുരിക്കേത്ത് ഗോപാലകൃഷ്ണൻനായർ എന്ന ഗുരു സ്വാമി. തുടർച്ചയായ 25 ആം വർഷവും ശബരിമലയിൽ അയ്യപ്പഭക്തരെ അനൗൺസ്മെൻ്റിലൂടെ വരവേൽക്കാനായുള്ള കാത്തിരിപ്പിലാണ് ഇദ്ദേഹം.

കഴിഞ്ഞ 24 വർഷത്തിനിടെ ഒരുതവണയെങ്കിലും, മണ്ഡല മകരവിളക്ക് തീർത്ഥാടനകാലത്ത് ശബരിമലയിലെത്തിയിട്ടുള്ള ഏവർക്കും സുപരിചിതമാണ് കോഴഞ്ചേരി മുരിക്കേത്ത് ഗോപാലകൃഷ്ണൻനായർ എന്ന ഗുരു സ്വാമിയുടെ ശബ്ദം. അനൗൺസ്മെൻറിൻ്റെ ഭാഗമായാണെങ്കിലും ഏറ്റവുമധികം തവണ ശരണ മന്ത്രങ്ങൾ ഉരുവിടുന്നതിൻ്റെ പുണ്യവും മുരിക്കേത്ത് ഗോപാലകൃഷ്ണൻനായർ എന്ന ഈ വലിയ സ്വാമിക്ക് അവകാശപ്പെട്ടതാണ്.

മണ്ഡല മകരവിളക്ക് കാലങ്ങളിൽ പമ്പയിലെത്തുമ്പോഴും, കഠിനമായ മലകയറ്റത്തിനിടയിലും, തീർത്ഥാടക ലക്ഷങ്ങളെ ഭക്തിയുടെ കൊടുമുടിയിലേക്ക് കൈപിടിച്ച് നടത്തുന്നതാണ്, മുരിക്കേത്ത് ഗോപാലകൃഷ്ണൻ നായരുടെ ഈ മുഴക്കമുള്ള ശബ്ദം. നാല് പതിറ്റാണ്ടായി അനൗൺസ്മെൻ്റ് ഉപജീവനമാക്കിയ ഗോപാലകൃഷ്ണൻനായർ, ഏറ്റെടുക്കുന്ന അനൗൺസ്മെൻ്റ് ജോലികൾ സ്വന്തം ജീപ്പിൽ ഒരേ സമയം ഡ്രൈവിങ്ങിനിടെ അനൗൺസ് മെൻ്റും നടത്തിക്കൊണ്ടും ശ്രദ്ധേയനായിട്ടുണ്ട്.

അയ്യപ്പ നിയോഗം പോലെയാണ് 24 വർഷം മുൻപ് ഗോപാലകൃഷ്ണൻനായരുടെ അനൗൺസ്മെൻ്റ് അന്നത്തെ ദേവസ്വം ബോർഡ് മെമ്പറായിരുന്ന പുനലൂർ മധുവിൻ്റെ ശ്രദ്ധയിൽ പെട്ടത്. ഇതോടെ ശബരിമലയിൽ അനൗൺസ് മെൻ്റ് ചെയ്യാൻ ഗോപാലകൃഷ്ണൻനായർ അയ്യൻ്റെ സന്നിധിയിലെത്തി.  ഇത്തവണയും അയ്യപ്പഭക്തരെ വരവേൽക്കാൻ ഈ മാസം 14 ന് തന്നെ ശബരിമലയിലെത്താനുള്ള ഒരുക്കങ്ങളിലാണ് ഇദ്ദേഹം. അവിവാഹിതനാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജീവനക്കാരുടെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫീസ് സ്പാര്‍ക്കിന് കത്ത് നൽകി : തെളിവുമായി ചെന്നിത്തല

തിരുവനന്തപുരം :  സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ കൈമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് സ്പാര്‍ക്കിന് കത്ത് നൽകിയെന്ന് രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച കത്തും രമേശ് ചെന്നിത്തല പുറത്തുവിട്ടു .മുഖ്യമന്ത്രിയുടെ ഓഫീസിൽ ഓഫീസര്‍ ഓണ്‍ സ്പെഷ്യൽ ഡ്യൂട്ടിയ്ക്ക്...

തൊഴിലാളി ദിനം ആചരിച്ചു

തിരുവല്ല : വിശ്വകർമ്മ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളി ദിനം ആചരിച്ചു .സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ അയ്യനാട്ട് ഉദ്ഘാടനം ചെയ്തു. മനോജ് കൊച്ചുവീടിൽ അധ്യക്ഷത വഹിച്ചു. തൊഴിലാളി ദിന...
- Advertisment -

Most Popular

- Advertisement -