Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNew Delhiകടമെടുപ്പ്:ഹർജി സുപ്രീം...

കടമെടുപ്പ്:ഹർജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

ന്യൂ ഡൽഹി :കേരളത്തിന്റെ കടമെടുപ്പുമായി ബന്ധപ്പെട്ട ഹർജി സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു.ഓരോ സംസ്ഥാനത്തിനും എത്ര രൂപ കടമെടുക്കാമെന്നത് ഭരണഘടനാ ബെഞ്ച് പരിഗണിക്കും.ഭരണഘടനയുടെ 293 അനുച്ഛേദം ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും അതിനാൽ ഭരണഘടനാ ബെഞ്ച് പരിശോധിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.ഇടക്കാല ഉത്തരവ് വേണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല.

സംസ്ഥാനങ്ങൾക്ക് പുറമേനിന്ന് കടമെടുക്കാനുള്ള അധികാരപരിധി ഉണ്ടോയെന്നും ഇതിൽ കേന്ദ്രത്തിന് എത്ര നിയന്ത്രണം ഏർപ്പെടുത്താമെന്നും ഭരണഘടനാ ബെഞ്ച് പരിശോധിക്കും .ഒരു വർഷം അധികകടം എടുത്താൽ അടുത്ത വർഷത്തിൽ നിന്ന് അത് കുറയ്ക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്ന്‌ കോടതി നിരീക്ഷിച്ചു. അടിയന്തരമായി 10,000 കോടി കടമെടുക്കാന്‍ അനുവദിക്കണമെന്നാണ് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തകഴി ഗ്രാമപഞ്ചായത്തിൽ പോഷണ മാസാചരണം

ആലപ്പുഴ : പോഷകാഹാരക്കുറവ് പരിഹരിക്കാനും ആരോഗ്യത്തെക്കുറിച്ച്അവബോധം വളർത്താനും  വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ തകഴി ഗ്രാമപഞ്ചായത്ത് ഹാളിൽ പോഷൺ മാസാചരണം സംഘടിപ്പിച്ചു. തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ജി ഗീതാഞ്ജലി ഉദ്‌ഘാടനം...

കുടുംബ സംഗമം നടന്നു

തിരുവല്ല : എഴിഞ്ഞില്ലം 386 നമ്പർ എൻ എസ് എസ് കരയോഗത്തിന്റെ കുടുംബ സംഗമം എൻ എസ് എസ് ഡയറക്ടർ ബോർഡ്‌ അംഗവും താലൂക് യൂണിയൻ പ്രസിഡന്റും ആയ ആർ മോഹൻകുമാർ ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -