Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsപ്ലാസ്റ്റിക് രഹിത...

പ്ലാസ്റ്റിക് രഹിത ക്യാമ്പസ് പദ്ധതിക്ക് തുടക്കം

ഇരവിപേരൂർ :  വൈ.എം.സിഎ തിരുവല്ല സബ് – റീജൺ നടപ്പിലാക്കുന്ന പ്ലാസ്റ്റിക് രഹിത ക്യാമ്പസ് പദ്ധതിക്ക് ഇമ്മാനുവൽ മാർത്തോമ്മാ സെൻട്രൽ സ്കൂളിൽ തുടക്കമായി. സ്കൂളുകളിൽ പരിപൂർണ്ണമായി പ്ലാസ്റ്റിക് ഉപയോഗം ഇല്ലാതാക്കുക, വിദ്യാർഥികൾക്ക് ബോധവൽക്കരണം നൽകുക എന്നവയാണ് പദ്ധതിയുടെ ലക്ഷ്യം. സബ് – റീജൺ ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു.

സ്കൂൾ മാനേജർ റവ. ജോസഫ് ജോണി, വൈ.എം.സി.എ മുൻ സംസ്ഥാന വൈസ് ചെയർമാൻ അഡ്വ. ജോസഫ് നെല്ലാനിക്കൽ, സബ് – റീജൺ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, വൈസ് ചെയർമാൻ തോമസ് വി. ജോൺ, വൈ.എം.സി.എ പ്രസിഡൻ്റ് ഐപ്പ് വർഗീസ്, സ്കൂൾ പ്രിൻസിപ്പൽ സൂസൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.

പദ്ധതിയുടെ ഭാഗമായി ബോൾ പേനാകൾ ബോക്സിൽ നിക്ഷേപിച്ച് ഫൗണ്ടൻ പേനകൾ കുട്ടികൾക്ക് വിതരണം ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പള്ളി പെരുന്നാളിന് കതിന നിറയ്ക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു.

കൊച്ചി: മൂവാറ്റുപുഴ കടാതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി പെരുന്നാളിന് കതിന നിറയ്ക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. കടാതി സ്വദേശി രവി (55) ആണ് മരിച്ചത്. ഒരാൾക്ക് ഗുരുതരമായി...

അപകടകാരികളായ തെരുവ് നായ്‌ക്കളെ കൊല്ലാൻ അനുമതി ; അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവുനായകളെ നീക്കണം ; സുപ്രീം കോടതി

ന്യൂഡൽഹി : രാജ്യത്തെ തെരുവുനായ പ്രശ്നത്തിൽ സുപ്രധാനമായ നിർദേശങ്ങളുമായി സുപ്രീം കോടതി.അപകടകാരികളായ നായ്‌ക്കളെ കൊല്ലാൻ കോടതി അനുമതി നൽകി.സ്‌കൂളുകൾ, കോളേജുകൾ തുടങ്ങിയ സ്ഥലങ്ങളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവുനായകളെ നീക്കാനും സുപ്രീം കോടതി...
- Advertisment -

Most Popular

- Advertisement -