Thursday, April 17, 2025
No menu items!

subscribe-youtube-channel

HomeSpiritualഅഖില ഭാരത...

അഖില ഭാരത ശ്രീമദ് ഭാഗവത മഹാ സത്രം: അന്നദാനം തുടങ്ങി

തിരുവല്ല: കാവുംഭാഗം  ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നടക്കുന്ന 40-മത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാ സത്രത്തിൽ പങ്കെടുക്കുന്ന ഭക്തർക്കായുള്ള അന്നദാനത്തിൻ്റെ ഉത്ഘാടനം  തിരുവല്ല ശ്രീരാമകൃഷ്ണ മഠാധിപതി സാമി നിർവിണ്ണാനന്ദ മഹാരാജ് നിർവഹിച്ചു.

രാവിലെ 7 മണി മുതൽ രാവിലത്തെ ഭക്ഷണവും ഉച്ചക്ക് പന്ത്രണ്ടു മണി മുതൽ ഉച്ചഭക്ഷണവും വൈകിട്ടു 7 മണി മുതൽ രാത്രിയിലത്തെ ഭക്ഷണവും നൽകുവാനുള്ള ക്രമീകരിച്ചിട്ടുണ്ട്.

ഒരേ സമയം 8000 പേർക്ക് ഭക്ഷണം കഴിക്കുവാനുള്ള സൗകര്യമാണ് മുപ്പതിനായിരം സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ ക്രമീകരിച്ചിരിക്കുന്നത്. ക്ഷേത്രത്തിനു സമീപം ഉള്ള ഗ്രൗണ്ടിൽ സജ്ജമാക്കിയിട്ടുള്ള അന്നദാന പുരയിലേക്ക് വലതു വശത്തുകൂടി പ്രവേശിക്കാം.

പ്രത്യേക ഇരിപ്പിങ്ങളും കുടിവെള്ള കൗണ്ടറുകളം  ആവശ്യാനുസരണം ഭക്ഷണം ലഭിക്കുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.ഏപ്രിൽ പതിനൊന്നു വരെയാണ് ഭാഗവത മഹാസത്രം നടക്കുക.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആരാധനാലയങ്ങളില്‍ അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിക്കരുത്

പത്തനംതിട്ട : അനുമതി കൂടാതെ ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. സമയപരിധി കഴിഞ്ഞും ഉച്ചഭാഷിണി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍...

കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

പത്തനംതിട്ട : ളാഹയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ളാഹ എസ്റ്റേറ്റിന് സമീപം വനഭൂമിയോട് ചേർന്ന ഭാഗത്ത് ഇന്ന് ഉച്ചയ്ക്കാണ് ജഡം കണ്ടെത്തിയത്. വെടിയേറ്റ് ചരിഞ്ഞതാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. കൂടുതൽ അന്വേഷണത്തിനായി വനം വകുപ്പ്...
- Advertisment -

Most Popular

- Advertisement -