Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsപുഷ്പ 2...

പുഷ്പ 2 പ്രിമിയറിനിടെ യുവതിയുടെ മരണം : നടൻ അല്ലു അർജുൻ അറസ്റ്റിൽ

ഹൈദരാബാദ് : പുഷ്പ 2 ന്‍റെ ഹൈദരാബാദില്‍ നടന്ന പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ തെലുങ്ക് ചലച്ചിത്ര താരം അല്ലു അര്‍ജുന്‍ അറസ്റ്റില്‍.ജൂബിലി ഹിൽസിലെ വസതിയിൽ വച്ച് ഹൈദരാബാദ് പൊലീസിന്റെ ടാസ്ക് ഫോഴ്സ് സംഘം ആണ് അല്ലു അർജുനെ അറസ്റ്റ് ചെയ്തത്.

ഡിസംബർ നാലിന് നടന്ന പ്രീമിയർ ഷോയ്ക്കിടെ ആയിരുന്നു അപകടം.ആന്ധ്ര സ്വദേശിയായ രേവതി (39) ആണ് തിക്കിലും തിരക്കിലും മരിച്ചത്.മകൻ ശ്രീ തേജിന് ഗുരുതരമായ പരിക്കേറ്റിരുന്നു .നടന്റെ അപ്രതീക്ഷിത സന്ദർശനമാണ് തിയറ്ററിൽ തിരക്കുണ്ടാക്കിയതെന്ന് ആക്ഷേപം ഉയർന്നിരുന്നു.രേവതിയുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം പ്രഖ്യാപിച്ച്‌ അല്ലു അര്‍ജുന്‍ രംഗത്തെത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പിആർഡി  നിക്ഷേപ തട്ടിപ്പ് കേസ് : 27.88 കോടി രൂപയുടെ സ്വത്തുവകകൾ ഇ.ഡി കണ്ടുകെട്ടി

കോഴഞ്ചേരി : പുല്ലാട് കേന്ദ്രമായി പ്രവർത്തിച്ചു വന്ന പിആർഡി മിനി നിധി കമ്പനി നടത്തിയ നിക്ഷേപ തട്ടിപ്പ് കേസിൽ കമ്പനി ഉടമകളുടെ 27.88 കോടി രൂപയുടെ സ്വത്തുവകകൾ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. നിക്ഷേപകരെ...

ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്ന്

തിരുവനന്തപുരം : ഈ വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന് വൈകിട്ടു മൂന്നിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. പരീക്ഷാ...
- Advertisment -

Most Popular

- Advertisement -