Thursday, December 4, 2025
No menu items!

subscribe-youtube-channel

HomeNewsസിറിയയിലെ ഇറാന്‍...

സിറിയയിലെ ഇറാന്‍ എംബസിക്കു നേരെ വ്യോമാക്രമണം : ഏഴ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ദമാസ്‌കസ്: സിറിയയിലെ ഇറാന്‍ എംബസിക്കു നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഏഴ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.ദമാസ്‌കസിലെ ഇറാൻ എംബസിയുടെ കോൺസുലർ അനെക്‌സ് ആണ് ആക്രമിക്കപ്പെട്ടത് .ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് റെസ സഹേദിയെയും മറ്റൊരു ഉന്നത ഉദ്യോഗസ്ഥനായ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ഹാദി ഹാജി റഹീമിയെയും ഉൾപ്പെടെയാണ് ഏഴു പേർ കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ഇസ്രയേലിനെതിരെ രൂക്ഷവിമര്‍ശനവുമായി സിറിയയും ഇറാനും രംഗത്തെത്തി .എന്തു വിലകൊടുത്തും ഇസ്രയേലിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി .ഡമാസ്കസിലെ മെസ ജില്ലയിലാണ് തിങ്കളാഴ്ച ആക്രമണം നടന്നത്.അതേസമയം ആക്രമണത്തേക്കുറിച്ച് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചില്ല

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല  വിമാനത്താവളം :  3500 കോടി രൂപ ചെലവഴിക്കേണ്ടി വരുമെന്ന്  സാമൂഹികാഘാത പഠന റിപ്പോർട്ട്

ശബരിമല : നിർദിഷ്ഠ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് 3500 കോടി രൂപ ചെലവഴിക്കേണ്ടി വരുമെന്നും 326 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്നും സാമൂഹികാഘാത പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നു. തൃക്കാക്കര ഭാരത മാതാ കോളജ് തയ്യാറാക്കിയ കരട്റിപ്പോർട്ടിലാണ് ഇത്...

ശബരിമല വിമാനത്താവളം : കൊടുമണ്ണിലെ പഠനത്തിനെ ആക്ഷൻ കമ്മറ്റി സ്വാഗതം ചെയ്തു

പത്തനംതിട്ട : നിർദിഷ്ട ശബരിമല വിമാനത്താവളത്തിന് ജില്ലയിൽ കൊടുമണ്ണിലെ പ്ലാന്റേഷൻ കോർപറേഷന്റ സ്ഥലം കൂടി സാമൂഹിക ആഘാത പഠനത്തിനായി ഉപയോഗപ്പെടുത്തണമെന്നുള്ള ഹൈക്കോടതി വിധിയെ ശബരി സാംസ്കാരിക സമിതി (പത്തനംതിട്ട  കൊടുമൺ ശബരി വിമാനത്താവള...
- Advertisment -

Most Popular

- Advertisement -