Wednesday, August 12, 2026
No menu items!

subscribe-youtube-channel

HomeNewsദിനരാത്ര വാനനിരീക്ഷണ...

ദിനരാത്ര വാനനിരീക്ഷണ ജ്യോതിശാസ്ത്ര ശില്പശാല ജനുവരി 4 ന്

തിരുവല്ല : തിരുവല്ല ആർട്സ് & കൾച്ചറൽ സൊസൈറ്റിയുടെ (ടാക്സ്) ആഭിമുഖ്യത്തിൽ ദിനരാത്ര വാനനിരീക്ഷണ ജ്യോതിശാസ്ത്ര ശില്പശാല ജനുവരി 4 ന് സംഘടിപ്പിക്കുന്നു.

4 ന്  ഉച്ചയ്ക്ക് 2 മണിക്ക്  ഡയറ്റ് ഹാളിൽ നടക്കുന്ന ജ്യോതിശാസ്ത്ര പഠന പ്രവർത്തന ശില്പശാല ചന്ദ്രയാൻ 2 മിഷൻ വെഹിക്കിൾ ഡയറക്ടറും ഐ.എസ്.ആർ.ഒ ക്രയോജന റോക്കറ്റ് സാങ്കേതിക ശാസ്ത്രജ്ഞനുമായ കെ. സി. രഘുനാഥപിള്ള ഉദ്ഘാടനം ചെയ്യും. വർഗീസ് സി തോമസ് മുഖ്യപ്രഭാഷണം നടത്തും.

വൈകിട്ട് 6.00 മുതൽ രാത്രി 8.30 വരെ എം. ജി. എം.സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന വാനനിരീക്ഷണ പരിപാടികൾക്ക് പ്രൊഫ. കെ ആർ സോമനാഥപിള്ള നേതൃത്വം
നൽകും.

ഹൈസ്കൂൾ, ഹയർ സെക്കൻഡറി, ടി.ടി.ഐ, ബി.എഡ്, കോളേജ് വിദ്യാർ
ത്ഥികൾ, അധ്യാപകർ, കൂടാതെ പൊതുജനങ്ങൾക്കും പങ്കെടുക്കും. പുതുവർഷത്തിൽ ആകാശത്ത് നടക്കുന്ന ഗ്രഹങ്ങളുടെ അപൂർവ്വ ശ്രേണിയെ വരവേൽക്കാനും പഠിക്കുവാനും അവസരം.

ശില്പശാലയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെപ്പറയുന്ന ഫോൺ നമ്പറിൽ  ബന്ധപ്പെടണമെന്ന് സൊസൈറ്റി പ്രസിഡന്റ് അഡ്വ. കെ. പ്രകാശ് ബാബു, സെക്രട്ടറി തിരുവല്ല വിജയകുമാർ, പ്രോഗ്രാം കോഡിനേറ്റർ ജോളി അലക്സാണ്ടർ എന്നിവർ അറിയിച്ചു. ഫോൺ നമ്പർ –  79025 27145

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബം​ഗാളിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു :അഞ്ച് മരണം, 25 പേർക്ക് പരിക്ക്

കൊൽക്കത്ത : പശ്ചിമ ബം​ഗാളിൽ ഡാർജിലിങ് ജില്ലയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്. 25-ഓളം പേർക്ക് പരിക്കുണ്ട്.സിലി​ഗുരി സബ്ഡിവിഷനിലെ രം​ഗപാണി റെയിൽവേ സ്റ്റേഷന് സമീപം റൂയിധാസയിൽ വച്ചാണ് ഇന്നു...

ഉണങ്ങിയ ഇല കത്തിക്കുന്നത് കുറയ്ക്കാന്‍ പോര്‍ട്ടബിള്‍ കരിയില സംഭരണിയുമായി പത്തനംതിട്ട നഗരസഭ

പത്തനംതിട്ട : കരിയില കത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരമായി കലക്ടറേറ്റ് അങ്കണത്തില്‍ കരിയില സംഭരണി സ്ഥാപിച്ചു . നഗരസഭയുടെ ഓഫീസ് മാലിന്യ സംസ്‌കരണ പദ്ധതിയായ ഫുഡ് സ്‌കേപിംങ്ങിന്റെ രണ്ടാംഘട്ടത്തിലാണ് സംഭരണി ഒരുക്കിയത്. മാലിന്യങ്ങള്‍...
- Advertisment -

Most Popular

- Advertisement -