Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsരണ്ടാംദിനവും സന്നിധാനത്ത് ...

രണ്ടാംദിനവും സന്നിധാനത്ത്  കർപ്പൂരാഴി ഘോഷയാത്ര

ശബരിമല: തുടർച്ചയായ രണ്ടാംദിവസവും സന്നിധാനത്തെ ആഘോഷത്തിലാക്കി കർപ്പൂരാഴി ഘോഷയാത്ര. സന്നിധാനത്തു സേവനമനുഷ്ഠിക്കുന്ന പോലീസുകാരുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച സന്ധ്യയിൽ കർപ്പൂരാഴി ഘോഷയാത്ര നടന്നത്.

മണ്ഡലപൂജയോടനുബന്ധിച്ചു തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ കർപ്പൂരാഴി ഘോഷയാത്ര തിങ്കളാഴ്ച സന്നിധാനത്തു സംഘടിപ്പിച്ചിരുന്നു.  സന്ധ്യക്കു ദീപാരാധനയ്ക്കുശേഷം 6.40ന് കൊടിമരത്തിന് മുന്നിൽനിന്നു ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി അരുൺകുമാർ നമ്പൂതിരിയും ചേർന്ന് കർപ്പൂരാഴിയ്ക്ക് അഗ്നി പകർന്നു തുടക്കം കുറിച്ചു.

തുടർന്ന് ക്ഷേത്രത്തിനു വലംവച്ചു നീങ്ങിയ ഘോഷയാത്ര ഫ്‌ളൈ ഓവർ കടന്നു മാളികപ്പുറം ക്ഷേത്രസന്നിധി വഴി നടപ്പന്തലിൽ വലം വച്ചു പതിനെട്ടാംപടിയ്ക്കു മുന്നിൽ സമാപിച്ചു. പുലിവാഹനമേറിയ മണികണ്ഠനൊപ്പം ദേവതാരൂപങ്ങളും വർണക്കാവടിയും കെട്ടുകാഴ്ചകളും ഘോഷയാത്രക്ക് കൊഴുപ്പേകി. അയ്യപ്പദർശനത്തിന് ഫ്‌ളൈ ഓവറിൽ വരിനിന്ന ഭക്തർക്കും ആനന്ദക്കാഴ്ചയായി കർപ്പൂരാഴി ഘോഷയാത്ര മാറി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിവേദനം നൽകി

തിരുവല്ല: പെരിങ്ങര  കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ  അടഞ്ഞു കിടക്കുന്ന എടിഎം പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ടു ബാങ്ക് അധികാരികൾക്ക് നിവേദനം നൽകി. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ കാവുംഭാഗം ശാഖയുടെ...

സൈനീക വിമാനാപകടത്തിൽ മരിച്ച ഇലന്തൂർ സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ അന്തിമ ഘട്ടത്തിൽ

പത്തനംതിട്ട : വർഷങ്ങൾക്ക് മുമ്പ്  ഹിമാചൽ പ്രദേശിലെ കുളുവിൽ മഞ്ഞുമലയിൽ സൈനീക വിമാനാപകടത്തിൽ മരിച്ച ഇലന്തൂർ ഈസ്റ്റ് ഒടാലിൽ തോമസ് ചെറിയാൻ്റെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ അന്തിമ ഘട്ടത്തിലാണെന്ന് ബന്ധുക്കൾ. വിമാനാപകടത്തെ...
- Advertisment -

Most Popular

- Advertisement -