Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsപ്രൊഫ. ജി...

പ്രൊഫ. ജി രാജശേഖരൻ നായർ പുരസ്കാരം കവിയൂർ ശിവപ്രസാദിന്

തിരുവല്ല : പ്രൊഫ. ജി രാജശേഖരൻ നായർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രൊഫ. ജി രാജശേഖരൻ നായർ പുരസ്കാരം  പ്രൊഫ. കവിയൂർ ശിവപ്രസാദിന് സമ്മാനിക്കും.  തിരുവല്ല അർബൻ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ജനുവരി 2 ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് നടക്കുന്ന സമ്മേളനത്തിൻ്റെ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ ഡോ. എ.ജി ഒലീന നിർവഹിക്കും.  20000 രൂപയും ശിലാഫലകവും ഉൾപ്പെടുന്നതാണ് പുരസ്കാരം.

കവി പ്രഭാവർമയെ ചടങ്ങിൽ ആദരിക്കും. പരിപാടിയുടെ ഭാഗമായി അനുസ്മരണ പ്രഭാഷണങ്ങളും കവിതാ പാരായണവും നടക്കും. ഫൗണ്ടേഷൻ സെക്രട്ടറി ഡോ. റാണി ആര്‍ നായർ, ജോ. സെക്രട്ടറി എ ഗോകുലേന്ദ്രൻ, പ്രൊഫ. കെ വി സുരേന്ദ്രനാഥ് എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരുക്ക്

പത്തനംതിട്ട: കോന്നിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരുക്ക്. എലിയറയ്ക്കലിൽ ഇന്ന് (ഞായർ ) വൈകിട്ട് 5നാണ് അപകടം നടന്നത്. പരുക്കേറ്റവർ കെഎസ്ഇബി ജീവനക്കാരാണ്. കോന്നി സെക്ഷൻ ഓഫീസ് ജീവനക്കാരായ  ആൻഡ്രൂസ്,...

ലഹരി വിരുദ്ധ സംഘത്തിൻ്റെ പരിശോധനയിൽ ആയിരത്തിലധികം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു

കോട്ടയം: മണിമലയിൽ ജില്ലാ പൊലീസിൻ്റെ ലഹരി വിരുദ്ധ സംഘത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ രണ്ടു സംഭവങ്ങളിലായി ആയിരത്തിലധികം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ലക്ഷങ്ങൾ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ...
- Advertisment -

Most Popular

- Advertisement -