Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവേമ്പനാട് കായല്‍...

വേമ്പനാട് കായല്‍ പുനരുജ്ജീവനം: പ്ലാസ്റ്റിക് വിമുക്ത വേമ്പനാട് മെഗാ കാമ്പയിന്‍

ആലപ്പുഴ: വേമ്പനാട് കായല്‍ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് നിര്‍മാര്‍ജന മെഗാ കാമ്പയിന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ജില്ലാ കളക്ടര്‍ അലക്‌സ് വർഗീസിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പ്രാഥമിക യോഗത്തിലാണ് തീരുമാനം.

വേമ്പനാട് കായല്‍ പുനരുജ്ജീവനത്തിനും സംരക്ഷണത്തിനുമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചുവരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് ജനുവരിയില്‍ പ്ലാസ്റ്റിക് മുക്ത വേമ്പനാട് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

കാമ്പയിന്റെ ഭാഗമായി ജനുവരി മാസത്തില്‍ മെഗാ പ്ലാസ്റ്റിക് മുക്ത ഡ്രൈവ്  മേഖലയിലെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലും ക്ലീനിങ്  നടത്തും. ആദ്യഘട്ടത്തില്‍ 10 ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തിയാണ് മെഗാ പ്ലാസ്റ്റിക് ക്ലീനിങ് ഡ്രൈവ് സംഘടിപ്പിക്കുക.

ഡ്രൈവില്‍ തദ്ധേശസ്വയംഭരണ സ്ഥാപനങ്ങള്‍, മല്‍സ്യത്തൊഴിലാളികള്‍, സന്നദ്ധസംഘടനകള്‍, ഹരിതകേരളം മിഷന്‍, കുടുംബശ്രീ, ഹരിതകര്‍മ്മ സേന, വിമുക്തഭടന്മാര്‍, പരിസ്ഥിതിപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരെ പങ്കെടുപ്പിക്കും.

കായലിലെ പോളപ്പായലില്‍ നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുവാനും പദ്ധതിയുണ്ട്. വേമ്പനാട് കായല്‍ പുനരുജ്ജീവനത്തിന്റെയും സംരക്ഷണ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി പ്ലാസ്റ്റിക് ക്ലീനിങ് ഡ്രൈവിന് പുറമേ, ബയോഷീല്‍ഡ് ഒരുക്കല്‍, വേമ്പനാട് കായല്‍ ഇന്റര്‍പ്രെട്ടേഷന്‍ സെന്റര്‍, യാണ്‍ മ്യൂസിയം, ബോട്ടില്‍ ബൂത്തുകള്‍, കമ്യൂണിറ്റി ടൂറിസം, മല്‍സ്യ വിത്തുകള്‍ നിക്ഷേപിക്കല്‍ തുടങ്ങിയ ഒട്ടേറെ പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്.

മല്‍സ്യത്തൊഴിലാളികള്‍, ഹൗസ്‌ബോട്ട് ജീവനക്കാര്‍, ഉടമകള്‍, വേമ്പനാട് കായലിന്റെ തീരത്ത് താമസിക്കുന്നവര്‍ തുടങ്ങിയവര്‍ക്കിടയില്‍ ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗത്തില്‍ തീരുമാനിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കണ്ണൂരിൽ വൻ മോഷണം : വീട്ടിൽ നിന്ന് 300 പവനും 1 കോടി രൂപയും കവർന്നു

കണ്ണൂർ : കണ്ണൂരിൽ വ്യാപാരിയുടെ വീട്ടിൽ നിന്ന് 300 പവനും 1 കോടി രൂപയും കവർന്നു.വളപട്ടണം മന്നയിൽ അരി മൊത്തവ്യാപാരി കെ.പി.അഷ്റഫിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. വീട്ടുകാർ...

മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് .എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ്...
- Advertisment -

Most Popular

- Advertisement -