Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsമകരവിളക്ക് മഹോത്സവം...

മകരവിളക്ക് മഹോത്സവം : ശബരിമലയിൽ പോലീസിന്റെ പുതിയ ബാച്ച് ചുമതലയേറ്റെടുത്തു

ശബരിമല : മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്  ശബരിമലയിൽ പോലീസിന്റെ അഞ്ചാമത്തെ ബാച്ച് സ്പെഷ്യൽ ഓഫീസർ എസ്. മധുസൂദനന്റെ നേതൃത്വത്തിൽ ചുമതലയേറ്റെടുത്തു. നിലവിൽ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് എസ്പിയാണ് എസ് മധുസൂദനൻ.

സന്നിധാനവുമായി ബന്ധപ്പെട്ട എല്ലാ സ്‌ഥലങ്ങളെക്കുറിച്ചും കൃത്യമായ ഗ്രാഹ്യം ഡ്യൂട്ടിയിലുള്ള ഓരോ പോലീസ് ഉദ്യോഗസ്ഥനും ഉണ്ടായിരിക്കണമെന്നും അയ്യപ്പഭക്തരുടെ ചോദ്യങ്ങൾക്ക് ക്ഷമയോടെ കൃത്യമായ ഉത്തരങ്ങൾ നൽകാൻ ശ്രദ്ധിക്കണമെന്നും സ്പെഷ്യൽ ഓഫീസർ പറഞ്ഞു.

കൊടിമരം, സോപാനം, പതിനെട്ടാം പടി, നടപ്പന്തൽ, യൂ-ടേൺ, ശരംകുത്തി, മരക്കൂട്ടം, മാളികപ്പുറം, പാണ്ടിത്താവളം, കൺട്രോൾ റൂം എന്നിവയാണ് പ്രധാന പോലീസ് ഡ്യൂട്ടി പോയിന്റുകൾ.

10 ഡിവൈഎസ്പിമാരും, 33 സിഐമാരും, 96 എസ്ഐ-എഎസ്ഐമാരും ഉൾപ്പെടെ 1,437 പേരാണ് പുതിയ ബാച്ചിലുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അർജുനായുള്ള തെരച്ചിൽ ഇന്നും തുടരുന്നു : നാവിക സേനയും ഇറങ്ങും

ഷിരൂർ : ഷിരൂരിൽ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അർജുനായുള്ള തെരച്ചിൽ ഇന്നും തുടരുന്നു .മത്സ്യത്തൊഴിലാളി ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ . തെരച്ചിലിനായി ഇന്ന് നാവിക സേനയും ഇറങ്ങുമെന്ന് കാർവർ...

നിരണത്ത് മറ്റൊരു ചുണ്ടൻ വള്ളം കൂടി നിർമ്മാണത്തിലേക്ക് കടക്കുന്നു

നിരണം : നിരണത്തുനിന്ന് രണ്ടാമതൊരു ചുണ്ടൻ വള്ളം കൂടി നിർമ്മാണത്തിന് ഒരുങ്ങുന്നു.'പുണ്യാളൻ നിരണം' എന്ന പേരിലാണ് ചുണ്ടൻ വള്ളം നിർമ്മിക്കുന്നത്. വള്ളത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ തടി  അടൂർ പറക്കോട് നിന്നും നിരണം ഇരതോട്ടിൽ...
- Advertisment -

Most Popular

- Advertisement -