Saturday, July 25, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryമന്നം ജയന്തി...

മന്നം ജയന്തി ആഘോഷം  ഇന്നും നാളെയും

ചങ്ങനാശ്ശേരി: 148-മത് മന്നം ജയന്തി ആഘോഷം ഇന്നും നാളെയും. എൻ എസ് എസ് ആസ്ഥാനത്ത് ഒരുക്കിയിരിക്കുന്ന മന്നം നഗറിലാണ് ചടങ്ങുകൾ.

1 ന് രാവിലെ 7 മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന, 10.15 ന് അഖിലകേരള നായർ പ്രതിനിധിസമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ സ്വാഗതവും വിശദീകരണവും നടത്തും.  പ്രസിഡന്റ് ഡോ.എം ശശികുമാർ അധ്യക്ഷത വഹിക്കും. സംഘടനാ വിഭാഗം മേധാവി വി വി ശശിധരൻ നായർ നന്ദി പറയും. 3 ന് ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യത്തിന്റെ സംഗീതക്കച്ചേരി, 6.30 ന് രമ്യ നമ്പീശനും സംഘവും അവതരിപ്പിക്കുന്ന നൃത്തം, രാത്രി 9 ന് തിരുവല്ല ശ്രീവല്ലഭ വിലാസം കഥകളിയോഗത്തിന്റെ മേജർ സെറ്റ് കഥകളി – ഉത്തരാസ്വയംവരം.

2ന് രാവിലെ രാവിലെ 7 മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന, 8 ന് വെട്ടിക്കവല കെ എൻ ശശികുമാറും സംഘവും അവതരിപ്പിക്കുന്ന നാദസ്വരക്കച്ചേരി, 10.30 ന് വിശിഷ്ടാതിഥികൾക്ക് സ്വീകരണം. തുടർന്ന് ചേരുന്ന ജയന്തി സമ്മേളനത്തിൽ എൻ എസ് എസ് പ്രസിഡന്റ് എം ശശികുമാർ അധ്യക്ഷത വഹിക്കും. രമേശ് ചെന്നിത്തല എം എൽ എ മുഖ്യപ്രഭാഷണം നടത്തും. കെ ഫ്രാൻസിസ് ജോർജ് എം പി അനുസമരണ പ്രഭാഷണം നടത്തും. ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ, ട്രഷറർ അഡ്വ. എൻ വി അയ്യപ്പൻ പിള്ള എന്നിവർ പ്രസംഗിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ കോടതി വിധി ഇന്ന്

കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. കൊല്ലം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. എസ്‌ഐടി റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും വിധി. കട്ടിളപ്പാളി...

മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങൾ വലയിൽ കുരുങ്ങി

മലപ്പുറം : താനൂർ ഉണ്യാൽ അഴീക്കൽ കടപ്പുറത്ത് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങൾ വലയിൽ കുരുങ്ങി.പുതിയ കടപ്പുറം ചക്കാച്ചന്റെ പുരക്കൽ റസലിന്റെ വലയിലാണ് 2 നാഗ വി​ഗ്രഹങ്ങൾ കുരുങ്ങിയത്.പിച്ചളയിൽ നിർമ്മിച്ച വിഗ്രഹങ്ങൾക്ക് അഞ്ച് കിലോയിലധികം ഭാരമുണ്ട്....
- Advertisment -

Most Popular

- Advertisement -