Friday, October 23, 2026
No menu items!

subscribe-youtube-channel

HomeNewsKochiപെരുമ്പാവൂരിൽ വാഹന...

പെരുമ്പാവൂരിൽ വാഹന അപകടം: അച്ഛനും മകളും മരിച്ചു

കൊച്ചി : എംസി റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകളും മരിച്ചു .കോതമംഗലം കറുകടം കുന്നശേരിൽ കെ.ഐ. എൽദോ,മകൾ നഴ്സിങ് വിദ്യാർഥിനിയായ ബ്ലെസി എന്നിവരാണ് മരിച്ചത്.രാവിലെ എട്ടുമണിയോടെയാണ് അപകടം ഉണ്ടായത്.

ബൈക്കിന്റെ പിന്നിലാണ് ലോറി ഇടിച്ചത്. ബ്ലെസി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞു. എൽദോയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.മരണമടഞ്ഞ എൽദോ പാലക്കാട് കൃഷി അസിസ്റ്റന്റ് ആണ്.മകളെ അങ്കമാലി റെയിൽവേ സ്റ്റേഷനിലാക്കാൻ പോകും വഴിയാണ് അപകടമുണ്ടായത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചൊവ്വയിലെ ഭൂരൂപങ്ങൾക്ക് മലയാളി പേരുകൾ

ന്യൂഡൽഹി : ചൊവ്വയിലെ മൂന്നര ബില്യൺ വർഷം പഴക്കമുള്ള ഗർത്തത്തെ ഇനി കൃഷ്ണനെന്ന് വിളിക്കാം. ​ഗർത്തത്തിന് പ്രമുഖ ജിയോളജിസ്റ്റായ എം.എസ്. കൃഷ്ണന്റെ പേര് നൽകണമെന്ന നിർദ്ദേശം അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ (IAU) ഔദ്യോഗികമായി...

ഫ്ലക്സ് ബോർഡുകളിൽ ഇനി പ്രിന്റിങ് സ്ഥാപനത്തിന്റെ വിലാസം നിർബന്ധം; തദ്ദേശവകുപ്പിന്റെ ഉത്തരവ്

പത്തനംതിട്ട: ഫ്ലക്സ് ബോർഡുകൾ അച്ചടിക്കുന്ന സ്ഥാപനത്തിന്റെ വിലാസം ഇനി മുതൽ ബോർഡുകളിൽ നിർബന്ധമായും രേഖപ്പെടുത്തണമെന്ന നിർദേശവുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. ഫ്ലക്സ് ബോർഡുകളുടെ അച്ചടിയുമായി ബന്ധപ്പെട്ട ഉത്തരവാദിത്വം ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ കണ്ടെത്തുമ്പോൾ ബന്ധപ്പെട്ട...
- Advertisment -

Most Popular

- Advertisement -