Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsഎഡിഎം നവീൻ...

എഡിഎം നവീൻ ബാബുവിൻ്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്  നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി  ഭാര്യ മഞ്ജുഷ

പത്തനംതിട്ട : കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ രംഗത്ത്.

കേസിൽ അപ്പീലുമായി മുൻപോട്ട് പോകുമെന്നും കേസുമായി ഏതറ്റം വരെ പോകാൻ തയ്യാറാണെന്നും മഞ്ജുഷ അറിയിച്ചു.

പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിൽ തൃപ്തിയില്ല. ഞങ്ങളുടെ ഭാഗം കോടതി വേണ്ട രീതിയിൽ പരിഗണിച്ചില്ല. മരണവുമായി ബന്ധപ്പെട്ട ദുരൂഹതകളും സംശയങ്ങളും ഇപ്പോഴും നിലനിൽക്കുകയാണ്.

ഹർജി തള്ളിയ കോടതി വിധിയിൽ തൃപ്തിയില്ലെന്ന് നവീൻ ബാബുവിൻ്റെ സഹോദരൻ പ്രവീൺ ബാബുവും മലയാലപ്പുഴയിൽ പറഞ്ഞു. അപ്പീലുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയനാട് ദുരന്തം: മൃതദേഹങ്ങളും ശരീരഭാഗങ്ങളും സംസ്കരിക്കുന്നു

വയനാട് : വയനാട് ദുരന്തത്തില്‍ ജീവൻ നഷ്ടപ്പെട്ട്  തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും സംസ്കരിക്കുന്ന ചടങ്ങുകൾ നടക്കുന്നു. സർവമത പ്രാത്ഥനകളോടെയാണ് സംസ്കാര ചടങ്ങുകള്‍ നടക്കുന്നത്. വയനാട് ദുരന്തത്തില്‍ മരിച്ച 31 മൃതശരീരങ്ങളുടെയും  158 ശരീരഭാഗങ്ങളുടേയും...

കെഎസ്ആർടിസി ലോ ഫ്ലാർ ബസിന് തീപിടിച്ചു

കൊച്ചി: കൊച്ചിയിൽ കെഎസ്ആർടിസി ലോ ഫ്ലാർ ബസിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീയണച്ചെങ്കിലും ബസ് പൂർണ്ണമായും കത്തി നശിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. കൊച്ചിയിൽ നിന്നും തൊടുപുഴയിലേക്ക് പോവുകയായിരുന്ന ബസ്സാണ് നഗരമധ്യത്തിൽ...
- Advertisment -

Most Popular

- Advertisement -