Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKochiബോബി ചെമ്മണ്ണൂരിന്റെ...

ബോബി ചെമ്മണ്ണൂരിന്റെ ജാമ്യം : ഹൈക്കോടതി ഇടപെട്ടു

കൊച്ചി : ജാമ്യം നൽകിയിട്ടും ജയിലിൽ തുടർന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ വിഷയം ഗൗരവമായെടുത്ത് ഹൈക്കോടതി. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ‍ പ്രതിഭാഗം അഭിഭാഷകരോട് കോടതി നിര്ദേശിച്ചു . പ്രതിഭാഗം അഭിഭാഷകർ അടക്കമുള്ളവരോട് കോടതിയിൽ ഹാജരാകാൻ ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ ആവശ്യപ്പെട്ടു.

ഇന്നലെ രാവിലെ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ജാമ്യം അനുവദിക്കുകയും ഉച്ച കഴിഞ്ഞ് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാൽ ബോബി ജയിലിൽനിന്ന് പുറത്തിറങ്ങാൻ തയ്യാറായിരുന്നില്ല. ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാനാവാത്തവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു ജയിലിൽത്തന്നെ തുടർന്നത്. ഹൈക്കോടതി കേസ് പരി​ഗണിക്കാനിരിക്കവേ  ഇന്നു രാവിലെ ബോബി ജയിൽമോചിതനായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നോര്‍ക്ക റൂട്ട്സ് എറണാകുളം സെന്ററില്‍ ആഗസ്റ്റ് 11 ന് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കില്ല

കൊച്ചി: ചില സാങ്കേതിക കാരണങ്ങളാല്‍ ആഗസ്റ്റ് 11 ന് നോര്‍ക്ക റൂട്ട്‌സിന്റെ എറണാകുളം സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ അറ്റസ്റ്റേഷന്‍ സേവനം ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റര്‍ മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക...

ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദ സാധ്യത

തിരുവനന്തപുരം: വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും മ്യാന്മാറിനും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. അടുത്ത 24  മണിക്കൂറിനുള്ളിൽ ഇത് വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. കേരളത്തിൽ അടുത്ത 5...
- Advertisment -

Most Popular

- Advertisement -