Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsരമേശ് ചെന്നിത്തലയുടെ...

രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം പരിപാടി ഇന്ന്

തിരുവല്ല: മുൻ പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം  പരിപാടി ഇന്ന് (21)  പെരിങ്ങര മുണ്ടപ്പള്ളി കോളനിയിൽ നടക്കും. പുതുവത്സരദിനത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ മരണത്തെ തുടർന്ന് മാറ്റിവെയ്ക്കുക ആയിരുന്നു.

ആദിവാസി-പട്ടികജാതി കോളനികളിൽ അധിവസിക്കുന്നവരുടെ പ്രശ്നങ്ങൾ നേരിട്ടു മനസ്സിലാക്കാനും അവ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതുമാണ് പദ്ധതിയുടെ ലക്ഷ്യം.

ഇന്ന് രാവിലെ 9 മണിക്ക് മുണ്ടപ്പള്ളിയിൽ എത്തുന്ന ചെന്നിത്തല പ്രഭാത ഭക്ഷണത്തിനും, ഉച്ചഭക്ഷണത്തിനും കോളനിവാസികൾക്കൊപ്പം ഒത്തുചേരും. തുടർന്ന്  ആദിവാസികളുടെ പരമ്പരാഗത കലാപരിപാടികളും ആസ്വദിച്ച ശേഷം മടങ്ങും.

ജാതിമത കക്ഷിരാഷ്ട്രിയ ഭേദമെന്യേ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള വ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്നും ഒരുക്കങ്ങൾ പൂർത്തിയായെന്നും സംഘാടക സമിതി ചെയർമാൻ പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ, ജനറൽ കൺവീനർ അഡ്വ. വർഗീസ് മാമ്മൻ, ചീഫ് കോർഡിനേറ്റർ റോജി കാട്ടാശ്ശേരി എന്നിവർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 15-11-2024 Nirmal NR-406

1st Prize Rs.7,000,000/- NF 297425(GURUVAYOOR) Consolation Prize Rs.8,000/- NA 297425 NB297425 NC 297425 ND 297425 NE 297425 NG 297425 NH 297425 NJ 297425 NK 297425 NL 297425...

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം :സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ള മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലർട്ട് . ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ...
- Advertisment -

Most Popular

- Advertisement -