Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട്ടിൽ ദൗത്യ...

വയനാട്ടിൽ ദൗത്യ സംഘത്തെ കടുവ ആക്രമിച്ചു : ആർആർടി സംഘാംഗത്തിന് പരിക്ക്

വയനാട് : വയനാട്ടിൽ കടുവയെ തിരയുന്നതിനിടെ ദൗത്യ സംഘത്തിന് നേരെ കടുവ ആക്രമണം. ഒരു ആർആർടി സംഘാംഗത്തിന് പരുക്കേറ്റു.മാനന്തവാടി ആർആർടി അംഗം ജയസൂര്യക്കാണ് പരുക്കേറ്റത്. കയ്യിൽ കടുവ മാന്തുകയായിരുന്നു. രാധ കൊല്ലപ്പെട്ട തറാട്ടില്‍ എന്ന ഭാഗത്ത് വെച്ചാണ് കടുവ ഉദ്യോഗസ്ഥനെ ആക്രമിക്കുന്നത്. സ്ഥലത്ത് കടുവയെ കണ്ടുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് സംഘമിവിടെയെത്തിയത്. പരിക്കേറ്റ ഉദ്യോഗസ്ഥനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നരഭോജികടുവയെ പിടികൂടാനുള്ള തിരച്ചിൽ വനംവകുപ്പ് തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കളമശ്ശേരി കഞ്ചാവ് കേസ് : പ്രധാനപ്രതി പിടിയിൽ

കൊച്ചി : കളമശ്ശേരി പോളിടെക്‌നിക്‌ കോളേജിലെ കഞ്ചാവ് കേസിൽ പ്രധാനപ്രതി പിടിയിൽ.കോളേജിലെ മൂന്നാം വർഷ വിദ്യാർഥിയായ അനുരാജാണ് പിടിയിലായത് .കൊല്ലം സ്വദേശിയായ അനുരാജാണ് പണമിടപാട് നടത്തിയതെന്ന് അറസ്റ്റിലായ മൂന്നു വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയിരുന്നു....

ശബരിമല സന്നിധാനത്ത് ഉപയോഗശൂന്യമായ നിലയിൽ സൂക്ഷിച്ചിരിക്കുന്ന പഴയ അരവണ നീക്കം ചെയ്യാൻ സർക്കാർ ദേവസ്വം ബോർഡിന് അനുമതി നൽകി

പത്തനംതിട്ട : ശബരിമല സന്നിധാനത്ത് ഉപയോഗശൂന്യമായ നിലയിൽ സൂക്ഷിച്ചിരിക്കുന്ന 6.65 ലക്ഷം ടിൻ പഴയ അരവണ നീക്കം ചെയ്യാൻ സർക്കാർ ദേവസ്വം ബോർഡിന് അനുമതി നൽകി.ഒരു മാസത്തിനുള്ളിൽ നീക്കം ചെയ്യാനാണ് അനുമതി നൽകിയിരിക്കുന്നത്....
- Advertisment -

Most Popular

- Advertisement -