Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsഅധ്യാപകൻ വിദ്യാർഥിനിയെ...

അധ്യാപകൻ വിദ്യാർഥിനിയെ പീഡിപ്പിച്ച വിവരം മറച്ചുവച്ച സ്കൂളിനെതിരേ കേസ്

തിരുവനന്തപുരം : വിദ്യാർഥിനിയെ അദ്ധ്യാപകൻ പീഡിപ്പിച്ചുവെന്ന വിവരം മറച്ചുവെച്ച സ്കൂളിനെതിരേ പോക്‌സോ കേസ്. തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി കൗൺസിലിങ്ങിനിടയാണ് പീഡന വിവരം വെളിപ്പെടുത്തിയത്. സ്കൂൾ അധികൃതർ അധ്യാപകനെ സസ്പെൻഡ് ചെയ്തുവെങ്കിലും പോലീസില്‍ പരാതി നൽകിയില്ല. കുട്ടിയുടെ രക്ഷിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപകൻ അരുൺ മോഹനെ പോലീസ് അറസ്റ്ചെയ്തു .ഇയാൾ റിമാൻഡിലാണ് .പീഡനവിവരം അറിഞ്ഞിട്ടും മറച്ചുവെച്ചതിനാണ് സ്‌കൂളിനെതിരെ കേസെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നവീൻ ബാബുവിൻ്റെ വീട്ടിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു

പത്തനംതിട്ട : മലയാലപ്പുഴയിൽ നവീൻ ബാബുവിൻ്റെ വീട്ടിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. കുടുംബാംഗങ്ങളുമായി കുടിക്കാഴ്ച നടത്തിയ അദ്ദേഹം നവീൻ ബാബുവിൻ്റെ ഭാര്യയേയും മക്കളെയും ആശ്വസിപ്പിച്ചു. കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും അദ്ദേഹം...

ശസ്ത്രക്രിയക്കിടെ മുറിവിൽ ഗ്ലൗസ് തുന്നിചേർത്തെന്ന് പരാതി :ഗ്ലൗ ഡ്രെയ്ൻ സിസ്റ്റം ആണെന്ന് ആശുപത്രി അധികൃതർ

തിരുവനന്തപുരം : ശസ്ത്രക്രിയക്കിടെ കയ്യുറ മുറിവിൽ തുന്നിച്ചേർത്തതായി പരാതി. തിരുവനന്തപുരം ജനറൽ ആശുപത്രിക്കെതിരെയാണ് ആരോപണം. എന്നാൽ ഇത് ചികിത്സാപിഴവില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു. മുതുകിലെ മുഴ നീക്കംചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം മുറിവിൽ ഗ്ലൗസ്...
- Advertisment -

Most Popular

- Advertisement -