Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsപോലീസ് തേടിയിറങ്ങി:...

പോലീസ് തേടിയിറങ്ങി: പതിനാലുകാരന് നഷ്ടപ്പെട്ട സൈക്കിൾ തിരികെക്കിട്ടി

പത്തനംതിട്ട : പതിനാലുകാരന്റെ നഷ്ടപ്പെട്ട സൈക്കിൾ കണ്ടുപിടിച്ചു നൽകി പന്തളം പോലീസ് .കുളനട ഗവണ്മെന്റ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി അഭിജിത്തിന്റെ വീട്ടുമുറ്റത്ത് വച്ച സൈക്കിളാണ് വെള്ളിയാഴ്ച (24) മുതൽ നഷ്ടപ്പെട്ടത് .സ്റ്റുഡന്റ് പോലീസ് കേഡറ്റ് കൂടിയാണ് അഭിജിത് .കുളനട സ്റ്റാൻഡിലെ ടാക്സിഡ്രൈവറായ അഭിജിത്തിന്റെ അച്ഛൻ രത്നാകരൻ പന്തളം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

പരാതിക്ക് മുന്തിയ പരിഗണന നൽകിയ പോലീസ് ഇൻസ്‌പെക്ടർ റ്റി ഡി പ്രജീഷ് സൈക്കിൾ കണ്ടെത്താനുള്ള ദൗത്യം സി പി ഓമാരായ എസ് അൻവർഷായെയും കെ അമീഷിനെയും ഏൽപ്പിച്ചു. വ്യാപകമാക്കിയ തെരച്ചിലിനൊടുവിൽ രാത്രി വൈകി പന്തളം വലിയ പാലത്തിനു സമീപമുള്ള കടവിന്റെ ഭാഗത്ത് ഒളിപ്പിച്ച നിലയിൽ സൈക്കിൾ കണ്ടെത്തി. 27 ന് രാവിലെ അച്ചനെയും മകനെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി സൈക്കിൾ തിരികെ പോലീസ് ഏൽപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബെംഗളൂർ വേനൽക്കാല പ്രത്യേക തീവണ്ടി

തിരുവനന്തപുരം : ബംഗളൂരു- തിരുവനന്തപുരം നോർത്ത്-ബംഗളൂരു വേനൽക്കാല പ്രതിവാര പത്യേക തീവണ്ടി സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്ന് ഏപ്രിൽ 4, 11, 18, 25, മേയ് 2, 9, 16, 23, 30 തീയതികളിൽ...

സംസ്ഥാനം വരണ്ട കാലാവസ്ഥയിലേക്ക് :ചൂട് കൂടാൻ സാധ്യത

തിരുവനന്തപുരം : വേനൽമഴ, കാലവർഷം, തുലാവർഷം എന്നിവയ്ക്ക് ശേഷം കേരളം വരണ്ട കാലാവസ്ഥയിലേക്ക്. ഏഴ് മാസങ്ങൾക്കു ശേഷമാണ് സംസ്ഥാനത്ത് മഴ തീരെയില്ലാത്ത  അവസ്ഥ വരുന്നത്. ഇന്ന് മുതൽ നവംബർ മൂന്ന് വരെ നീണ്ടുനിൽക്കുന്ന...
- Advertisment -

Most Popular

- Advertisement -