Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയം നഴ്സിംഗ്...

കോട്ടയം നഴ്സിംഗ് കോളേജിലെ റാഗിംഗ് ദൃശ്യങ്ങൾ പുറത്ത്

കോട്ടയം : ഗവ. നഴ്‌സിങ് കോളേജ് ഹോസ്റ്റലില്‍ അരങ്ങേറിയ ക്രൂരമായ റാഗിങ്ങിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കോളേജ് ഹോസ്റ്റലിൽ പരാതിക്കാരനായ വിദ്യാര്‍ത്ഥിയെ കെട്ടിയിട്ട് ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.റാഗിങ്ങിനിടെ സീനിയര്‍ വിദ്യാര്‍ഥികള്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങളാണിത്.

വിദ്യാർഥിയുടെ കയ്യും കാലും കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് ശരീരത്തിൽ കുത്തുന്നതും മുറിവില്‍ ലോഷൻ ഒഴിക്കുന്നതും സ്വകാര്യഭാഗത്ത് പരുക്കേൽപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വിദ്യാര്‍ഥി വേദനകൊണ്ട് നിലവിളിക്കുമ്പോള്‍ പ്രതികള്‍ അട്ടഹസിക്കുന്നതും അവഹേളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

അതേസമയം ,നഴ്‌സിങ് കോളേജിലെ റാഗിങ്ങില്‍ നിലവില്‍ ഒരുവിദ്യാര്‍ഥിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്നും കൂടുതല്‍ ഇരകളുണ്ടോ എന്നത് പരിശോധിക്കാൻ കൂടുതല്‍ വിദ്യാര്‍ഥികളില്‍നിന്ന് മൊഴിയെടുക്കുമെന്നും കോട്ടയം ജില്ലാ പോലീസ് മേധാവി പറഞ്ഞു. മദ്യപാനത്തിനായാണ് പ്രതികള്‍ പണപ്പിരിവ് നടത്തിയത്. പ്രതികളിലൊരാളായ രാഹുല്‍രാജ് കേരള ഗവ. സ്റ്റുഡന്റ്‌സ് നഴ്‌സസ് അസോസിയേന്റെ നേതാവാണ്.കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ അഞ്ചുപ്രതികളെയും റിമാന്‍ഡ് ചെയ്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാർലമെന്റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം

ന്യൂഡൽഹി : പാർലമെന്റ് ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കും.വഖഫ് നിയമ ഭേദഗതി ബിൽ ഉൾപ്പെടെ 16 ബില്ലുകൾ സമ്മേളനത്തിന്റെ പരിഗണനയ്‌ക്കായി സർക്കാർ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഡിസംബർ 20 വരെയാണ് സമ്മേളനം. ഭരണഘടനാ ദിനമായ...

വി. എസ്. എസ് ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നു

തിരുവല്ല: വളഞ്ഞവട്ടം 1074-നമ്പർ വി. എസ്. എസ് (VSS) ശാഖായോഗം ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നു. കെ രാമചന്ദ്രൻ ചന്ദ്ര ഭവനം (പ്രസിഡന്റ്), ശശാങ്കൻ വി റ്റി വട്ടക്കാട്ട് (വൈസ് പ്രസിഡന്റ്) സദാനന്ദൻ വി....
- Advertisment -

Most Popular

- Advertisement -