Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsKochiകൈക്കൂലി കേസിൽ...

കൈക്കൂലി കേസിൽ എറണാകുളം ആർടിഒ അറസ്റ്റിൽ

കൊച്ചി : കൈക്കൂലിക്കേസിൽ എറണാകുളം ആർ.ടി.ഒ ജെർസൻ അറസ്റ്റിലായി. ഇയാൾക്കൊപ്പം ഏജന്റുമാരായ സജി, രാമപടിയാർ എന്നിവരെയും വിജിലൻസ് സംഘം അറസ്റ്റു ചെയ്‌തു .ജെർസണിന്റെ ഇടപ്പള്ളിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 49 കുപ്പി വിദേശമദ്യവും വിജിലൻസ് പിടികൂടി.

ഫോർട്ട്‌ കൊച്ചി – ചെല്ലാനം റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്റെ താത്കാലിക പെർമിറ്റ് പുതുക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആർ.ടി.ഒ പിടിയിലായത്. ഏജന്റുമാരെ നിയോ​ഗിച്ചാണ് ഇയാളുടെ നേതൃത്വത്തിലുള്ള സംഘം കൈക്കൂലി വാങ്ങിയിരുന്നത്. പരാതിക്കാരനിൽനിന്ന്‌ ഏജന്റുമാരായ സജിയും രാമപടിയാറും 5,000 രൂപയും ഒരു കുപ്പി വിദേശമദ്യവും കൈക്കൂലിയായി വാങ്ങുമ്പോഴാണ് വിജിലൻസ് പിടികൂടിയത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജെർസണേയും അറസ്റ്റ് ചെയ്യുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വൈക്കം മഹാദേവ ക്ഷേത്രത്തിൽ വഴിപാട് ഇനങ്ങളിലായി ലഭിച്ച സ്വർണം നഷ്‌ടപ്പെട്ടതായി റിപ്പോർട്ട്

കോട്ടയം : വൈക്കം മഹാദേവ ക്ഷേത്രത്തിൽ വഴിപാട് ഇനങ്ങളിലായി ലഭിച്ച 255.830 ഗ്രാം സ്വർണം നഷ്‌ടപ്പെട്ടതായി ഓഡിറ്റ് റിപ്പോർട്ട്. സംസ്ഥാന ഓഡിറ്റ് വകുപ്പിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനായുള്ള വിഭാഗമാണു സ്വർണം കാണാതായ വിവരം...

നിയമന തർക്കം : സാങ്കേതിക,ഡിജിറ്റൽ സർവകലാശാല വിസിമാരെ സുപ്രീം കോടതി തീരുമാനിക്കും

ന്യൂഡൽഹി : സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാല വിസിമാരെ സുപ്രീം കോടതി തീരുമാനിക്കും. വിസി നിയമനവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ സമവായത്തിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് കോടതി തീരുമാനം .രണ്ട് സര്‍വകലാശാലകളിലെയും വിസിമാരെ...
- Advertisment -

Most Popular

- Advertisement -