Wednesday, March 12, 2025
No menu items!

subscribe-youtube-channel

HomeNewsആശാ പ്രവർത്തകർക്ക്...

ആശാ പ്രവർത്തകർക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ബിജെപി മഹിളാ മാർച്ച്‌ നടത്തി

പത്തനംതിട്ട : ആശാ പ്രവർത്തകർക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് വനിതാ ദിനത്തിൽ ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റി മിനി സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മഹിളാ മാർച്ച്‌ ബിജെപി ദേശീയ കൗൺസിൽ അംഗം വിക്ടർ ടി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി എ സൂരജ് അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി മാരായ പ്രദീപ് അയിരൂർ, അഡ്വ. കെ ബിനുമോൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ അജിത് പുല്ലാട് എന്നിവർ സംസാരിച്ചു.

മഹിളാ നേതാക്കളായ ബിന്ദു പ്രകാശ്, മീന എം നായർ, ചന്ദ്രലേഖ എസ്, മണി എസ് നായർ, ഐശ്വര്യ ജയചന്ദ്രൻ,ദീപ ജി നായർ, ശോഭ എസ് നായർ, ശ്രീവിദ്യ സുഭാഷ്, ആശ എസ്, ശ്രീജാ പ്രദീപ്,രാജി വിജയകുമാർ, അനില എസ് നായർ, സൂര്യ, മഞ്ജുഷ, സൗമ്യ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. ആശാ വർക്കർമാരുടെ സഹന സമരത്തിന് പിന്തുണ നൽകി കൊണ്ട് ആശാ പ്രവർത്തകരുടെ പ്രതിനിധികളായി പങ്കെടുത്ത ബീനാ മോഹൻ, ലേഖ എന്നിവരെ ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാരായ പ്രദീപ് അയിരൂർ, അഡ്വ കെ ബിനുമോൻ എന്നിവർ ആദരിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗർഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: രണ്ട് സ്‌കാനിംഗ് സെന്ററുകൾ ആരോഗ്യവകുപ്പ് സീൽ ചെയ്തു

തിരുവനന്തപുരം : ഗർഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവത്തിൽ ആലപ്പുഴയിലെ രണ്ട് സ്‌കാനിംഗ് സെന്ററുകൾ ആരോഗ്യവകുപ്പ് പൂട്ടി സീൽ ചെയ്തു. സ്‌കാനിംഗ് മെഷീനുകൾ ഉൾപ്പെടെയുള്ളവയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പൂട്ടി സീൽ ചെയ്തത്....

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോ​ഗസ്ഥൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

ആലപ്പുഴ : തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോ​ഗസ്ഥൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ഹരിപ്പാട് സ്പെഷൽ തഹസിൽദാർ ഓഫിസിലെ ഡ്രാഫ്റ്റ്‌മാനായ ബാലു (42) ആണ് മരിച്ചത്. പുല്ലുകുളങ്ങര സ്വദേശിയാണ്. കായംകുളം എംഎസ്എം കോളജിന് സമീപം ദേശീയപാതയിൽ...
- Advertisment -

Most Popular

- Advertisement -