Tuesday, March 11, 2025
No menu items!

subscribe-youtube-channel

HomeNewsഉയർന്ന തിരമാല...

ഉയർന്ന തിരമാല – കള്ളക്കടൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം : തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാളെ (മാർച്ച് 11) രാവിലെ 08.30 മുതൽ മാർച്ച് 12 രാത്രി 11.30 വരെ 0.8 മുതൽ 1.2 മീറ്റർ വരെയും; കന്യാകുമാരി തീരത്ത്  മാർച്ച് 11 രാവിലെ 08.30 മുതൽ മാർച്ച് 12 രാത്രി 11.30 വരെ 1.0 മുതൽ 1.3 മീറ്റർ വരെയും കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പോക്‌സോ കേസില്‍ അറുപതുകാരൻ  അറസ്റ്റില്‍

പോക്‌സോ കേസില്‍ അറുപതുകാരൻ  അറസ്റ്റില്‍ ചെങ്ങന്നൂര്‍: പതിനൊന്നുകാരിക്ക് നേരെ ലൈംഗിക അതിക്രമം കാണിച്ച അറുപതുകാരൻ പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റില്‍. ആല വടക്ക് പ്ലാച്ചേരിയില്‍ വീട്ടില്‍ ഗോപിനാഥന്‍ (60)ആണ് ചെങ്ങന്നൂര്‍ പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച...

വീട്ടിൽ സൂക്ഷിച്ചിരുന്ന  സ്വർണം മോഷണം പോയി

അടൂർ : വീട്ടിൽ സൂക്ഷിച്ചിരുന്ന 21 പവൻ സ്വർണം മോഷണം പോയി. മണക്കാല തുവയൂർ വടക്ക് അജിത് ഭവനിൽ വിജയമ്മ (60)യുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് മോഷണം പോയത്. മുറിക്കുള്ളിലെ ഷെയ്ഡിൽ പെട്ടിക്കുള്ളിലായിരുന്നു സ്വർണം...
- Advertisment -

Most Popular

- Advertisement -