Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsഉയർന്ന താപനില...

ഉയർന്ന താപനില മുന്നറിയിപ്പ് : മഞ്ഞ അലർട്ട്

കോട്ടയം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. ഇന്ന് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മഞ്ഞ അലർട്ട്.

പാലക്കാട് ജില്ലയിൽ 38°C വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ 37°C വരെയും പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 36°C വരെയും (സാധാരണയെക്കാൾ 2 – 3°C കൂടുതൽ )താപനില ഉയരാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ് .

കൊല്ലം ജില്ലയിലെ അൾട്രാ വയലൈറ്റ് ഇൻഡക്സ് 11 ആയ സാഹചര്യത്തിൽ റെഡ് ലെവലിലും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകൾ ഓറഞ്ച് ലെവലിലും കോഴിക്കോട്, തൃശൂർ, എറണാകുളം, വയനാട്, തിരുവനന്തപുരം, കണ്ണൂർ ജില്ലകൾ യെല്ലോ ലെവലിലുമാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തദ്ദേശസ്ഥാപനങ്ങൾ വിഭവങ്ങൾ സ്വന്തമായി കണ്ടെത്തണം : സ്പീക്കർ എ. എൻ. ഷംസീർ

പത്തനംതിട്ട : തദ്ദേശസ്ഥാപനങ്ങൾ  പദ്ധതികൾ നടപ്പാക്കുമ്പോൾ സർക്കാരിൻ്റെ സഹായത്തോടൊപ്പം വിഭവങ്ങൾ സ്വന്തമായി കണ്ടെത്തണമെന്ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ. പത്തനംതിട്ട നഗരസഭയുടെ നേതൃത്വത്തിൽ നിർമ്മിച്ച ടൗൺ സ്ക്വയറിന്റെ  സമർപ്പണവും മുൻ എംഎൽഎ...

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി അമേരിക്കയിലേക്ക് തിരിച്ചു

ന്യൂഡൽഹി : മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്  യാത്ര തിരിച്ചു.ഡെലവെയറിലെ വിൽമിംഗ്ടണിൽ നടക്കുന്ന ആറാമത്തെ ക്വാഡ് ലീഡേഴ്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനുമായി മോദി പ്രത്യേക...
- Advertisment -

Most Popular

- Advertisement -