Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsലയൻസ് ക്ലബ്‌...

ലയൻസ് ക്ലബ്‌ ഓഫ് കടപ്ര ഇഫ്താർ സ്നേഹ സംഗമം 

കടപ്ര : ലയൻസ് ക്ലബ്‌ കടപ്രയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സ്നേഹ സംഗമം കടപ്ര ആൻസ് കൺവെൻഷൻ സെന്ററിൽ നടന്നു. ലയൻസ് ഡിസ്ട്രിക്ട് 318 ബി ഗവർണർ ആർ. വെങ്കിടാചലം ഉദ്ഘാടനം നിർവഹിച്ചു .ലയൻസ് ക്ലബ്‌ ഓഫ് കടപ്രയുടെ പ്രസിഡന്റ് ലിജോ പുളിമ്പള്ളി അധ്യക്ഷത വഹിച്ചു 
 നിരണം ഭദ്രാസന അധിപൻ ഡോ. യൂഹാനോൻ മാർ ക്രിസ്വസ്റ്റോമോസ് തിരുമേനി, മാന്നാർ ജുമാ മസ്ജിദ് ചീഫ് ഇമാം കെ സഹലബത്തരിമി, ചക്കുളത്തുകാവ് ചാരിറ്റബിൾ ട്രസ്റ്റ്‌ വൈസ് ചെയർമാൻ ഡോ. രമേശ് ഇളമൺ, അബ്ദുൽ സലാം മുസലിയാർ എന്നിവർ ആത്മീയ പ്രഭാഷണങ്ങൾ നടത്തി. ലയൻസ് ക്ലബ്‌ സോൺ ചെയർമാൻ പി. ബി ഷുജ, പ്രശാന്ത് പി. ടി, സിജി ഷുജ, ഷാജി. പി. ജോൺ, സതീഷ് ശാന്തിനിവാസ്, ഹരികൃകൃഷ്ണപിള്ള, പുഷ്പകുമാർ,പുളികീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം രാജു പുളിമ്പള്ളി തുടങ്ങിയവർ സംസാരിച്ചു 
വിപുലമായ ഇഫ്താർ വിരുന്നിനു മുമ്പായി നടന്ന മഗ്രിബ് നിസ്കാരത്തിനു അബ്‌ദുൾ സലാം മുസലിയാർ നേതൃത്വം നൽകി
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൂന്ന് നാൾ നീണ്ട് നിന്നിരുന്ന റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവം സമാപിച്ചു

തിരുവല്ല: തിരുമൂലപുരം എസ് എൻ വി എസ് എച്ച് എസ്  മുഖ്യവേദിയായി മൂന്ന് ദിവസം നടന്ന് വന്നിരുന്ന  പത്തനംതിട്ട റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം പ്രമോദ് നാരായൺ...

കലയുടെ നിറവിൽ ‘മഴവില്ല്’; മികവുതെളിയിച്ച് അങ്കണവാടിക്കുട്ടികൾ

തിരുവല്ല: അങ്കണവാടി കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സർഗാത്മകതയ്ക്ക് വേദിയൊരുക്കുന്നതിനുമായി പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘മഴവില്ല്’ അങ്കണവാടി കലോത്സവം ശ്രദ്ധേയമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ കലോത്സവം ഉദ്ഘാടനം ചെയ്തു....
- Advertisment -

Most Popular

- Advertisement -